പുതിയതലമുറ തന്റേതായപങ്ക് സമൂഹത്തിനു തിരിച്ചുനൽകണം: എം. കൃഷ്ണദാസ്
1564191
Monday, June 2, 2025 1:19 AM IST
ഗുരുവായൂർ: വിദ്യാഭ്യാസത്തിൽ മികച്ച വിജയംനേടി വിവിധ തലങ്ങളിൽ എത്തുന്ന പുതിയ തലമുറ തങ്ങളുടെ പങ്ക് സമൂഹത്തിനു തിരിച്ചുനൽകണമെന്ന് ഗുരുവായൂർ നഗരസഭ ചെയർമാൻ എം. കൃഷ്ണദാസ് അഭിപ്രായപെട്ടു. ദീപികയുടെ "ആദരം 2025' ന്റെ ഗുരുവായൂർ മേഖല ഉദ്ഘാടനം എൽഎഫ് കോളജിൽ നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലെ ആദ്യവിദ്യഭ്യാസമന്ത്രി ഉൾപ്പെടെ
പൂർവികർ നടത്തിയ ജീവിത സമർപ്പണത്തിന്റെ ഭാഗമാണ് വിദ്യാഭ്യാസ - ആരോഗ്യ മേഖലയിലെ നേട്ടങ്ങളെന്നും കൃഷ്ണദാസ് പറഞ്ഞു. എൽഎഫ് കോളജ് പ്രിൻസിപ്പൽ സിസ്റ്റർ ഡോ. ജെന്നി തെരേസ് അധ്യക്ഷത വഹിച്ചു.
ദീപിക തൃശൂർ റസിഡന്റ് മാനേജർ ഫാ. ജിയോ തെക്കിനിയത്ത് ആമുഖപ്രഭാഷണം നടത്തി. എഡ്യുപോർട്ട് എംഡി ഡോ. ബിലാൽ മുഹസിൻ, എൽഎഫ് കോ ളജ് അധ്യാപിക ഹിത പോൾസൺ എന്നിവർ തുടർവിദ്യഭ്യാസത്തിന്റെ സാധ്യതകളെക്കുറിച്ച് ക്ലാസെടുത്തു.
ദീപിക മാർക്കറ്റിംഗ് കോ-ഒാർഡിനേറ്റർ ഫാ. ജിയോ ചെരടായി, സർക്കുലേഷൻ മാനേജർ കെ.എൽ. ഡേവിസ്, ഗുരുവായൂർ പ്രാദേ ശിക ലേഖകൻ ആർ. ജയകു മാർ, സർക്കുലേഷൻ ഏരിയമാനേജർ നിതിൻ വിൽസൺ എന്നിവർ പ്രസംഗിച്ചു. ഗുരുവായൂർ മേഖലയിലെ എസ്എസ്എൽസി ഹയർ സെക്കൻഡറി പരീക്ഷ കളിൽ എ പ്ലസ് നേടിയ ആയിരത്തോളം വിദ്യാർഥികൾക്ക് മെഡലും സർട്ടിഫിക്കറ്റും നൽകി ആദരിച്ചു. നൂറുശതമാനം വിജയംനേടിയ വിദ്യാലയങ്ങളെയും ആദരിച്ചു.