പതിനാറുകാരൻ മരിച്ചനിലയിൽ
1563857
Sunday, June 1, 2025 12:05 AM IST
ചെന്ത്രാപ്പിനി: എടത്തിരുത്തിയിൽ പതിനാറ് വയസുകാരനെ മരിച്ചനിലയിൽ കണ്ടെത്തി. എടത്തിരുത്തി മടത്തിക്കുളം ബദരിയ്യ പള്ളിക്കടുത്ത് മൂലംകണ്ണിവീട്ടിൽ സാലിയുടെ മകൻ സഹദ് ആണ് മരിച്ചത്.
ഇന്നലെ പുലർച്ചെ ആറരയോടെയാണ് മുറിക്കുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. കയ്പമംഗലം പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു, മൃതദേഹം കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.