തൃ​പ്ര​യാ​ർ: പു​തി​യ അ​ധ്യയ​ന വ​ർ​ഷ​ത്തി​ൽ സ്കൂ​ളി​ലെ​ത്തു​ന്ന കു​ട്ടി​ക​ളെ വ​ര​വേ​ൽ​ക്കാ​നാ​യി സ്കൂ​ൾ പി​ടി​എയു​ടെ നേ​തൃ​ത്വ​ത്തി​ൽ വ​ല​പ്പാ​ട് ബീ​ച്ച് ജി​ഡി​എം എ​ൽ​പി സ്കൂ​ളി​ൽ നി​ർ​മി​ച്ച കു​ട്ടി​ക​ളു​ടെ പാ​ർ​ക്ക് തു​റ​ന്നു. സി. ​സി. മു​കു​ന്ദ​ൻ എംഎ​ൽഎ ​ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. പാ​ർ​ക്ക് ഒ​രു​ക്കി​യ ആ​ർ​ട്ടി​സ്റ്റ് വി​ജ​യ​കു​മാ​റി​നെ ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു.

വി​ദ്യാ​ല​യ​ത്തി​ൽ നി​ന്നും പോ​കു​ന്ന കെ​ജി അ​ധ്യാ​പി​ക​മാ​രാ​യ പാ​ർ​വ​തി ദി​ലീ​പ്, സി.​ഡി. ദി​വ്യ എ​ന്നി​വ​ർ​ക്കു​ള്ള ഉ​പ​ഹാ​ര​വും എംഎ​ൽഎ ​സ​മ്മാ​നി​ച്ചു.

സ്കൂ​ൾ വി​ക​സ​ന സ​മി​തി വ​ർ​ക്കി​ംഗ് ചെ​യ​ർ​മാ​ൻ ആ​ർ.​ആ​ർ. സു​ബ്ര​ഹ്മ​ണ്യ​ൻ, ഹെ​ഡ്മാ​സ്റ്റ​ർ സി.​കെ. ബി​ജോ​യ്, ഗ്രാ​മപ​ഞ്ചാ​യ​ത്തം​ഗം ര​ശ്മി ഷി​ജോ, വി​ജി​ത ഹ​രി​ലാ​ൽ, സ​രി​ത രാജു, സ​ബി​ത ക​ലേ​ഷ്, ഷാ​നി അ​സീ​സ്, സി.​ബി. സി​ജ എ​ന്നി​വ​ർ പ്രസം​ഗിച്ചു. ര​ണ്ട​ര​ല​ക്ഷം രൂ​പ ചെല​വ​ഴി​ച്ചാ​ണ് പാ​ർ​ക്ക് നി​ർ​മി​ച്ച​ത്.