തൃ​ശൂ​ർ: ക​രു​വ​ന്നൂ​ർ സ​ഹ​ക​ര​ണ​ബാ​ങ്ക് അ​ഴി​മ​തി​യി​ലൂ​ടെ നി​ക്ഷേ​പ​ക​രു​ടെ ന​ഷ്ട​പ്പെ​ട്ട പ​ണ​ത്തി​ന് ഉ​ത്ത​ര​വാ​ദി സി​പി​എ​മ്മാ​ണെ​ന്നു ഡി​സി​സി പ്ര​സി​ഡ​ന്‍റ് അ​ഡ്വ. ജോ​സ​ഫ് ടാ​ജ​റ്റ്.

കേ​ന്ദ്ര​സ​ർ​ക്കാ​ർ ഇ​ഡി​യെ​ക്കൊ​ണ്ടും സം​സ്ഥാ​ന സ​ർ​ക്കാ​ർ ക്രൈം​ബ്രാ​ഞ്ചി​നെ​ക്കൊ​ണ്ടും അ​ന്വേ​ഷി​ച്ച് പ​ര​സ്പ​രം നാ​ട​കം ക​ളി​ക്കാ​തെ ന​ഷ്ട​പ്പെ​ട്ട പ​ണം എ​ങ്ങ​നെ, എ​ന്നു കൊ​ടു​ക്കു​മെ​ന്നു സി​പി​എ​മ്മും സ​ർ​ക്കാ​രും വ്യ​ക്ത​മാ​ക്ക​ണം. ക​രു​വ​ന്നൂ​രി​ൽ ക​ട്ട പ​ണം നി​ക്ഷേ​പ​ക​ർ​ക്കു തി​രി​കെ​ന​ൽ​ക​ണ​മെ​ന്നും മു​ഴു​വ​ൻ പ്ര​തി​ക​ളെ​യും അ​റ​സ്റ്റ് ചെ​യ്യ​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് കോ​ണ്‍​ഗ്ര​സ് തൃ​ശൂ​ർ, അ​യ്യ​ന്തോ​ൾ ബ്ലോ​ക്ക് ക​മ്മി​റ്റി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന പ്ര​തി​ഷേ​ധ​പ്ര​ക​ട​ന​വും സം​ഗ​മ​വും ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് ഫ്രാ​ൻ​സി​സ് ചാ​ലി​ശേ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. നേ​താ​ക്ക​ളാ​യ എം.​പി. വി​ൻ​സെ​ന്‍റ്, ടി.​വി. ച​ന്ദ്ര​മോ​ഹ​ൻ, സു​നി​ൽ അ​ന്തി​ക്കാ​ട്, എ. ​പ്ര​സാ​ദ്, ജോ​ണ്‍ ഡാ​നി​യ​ൽ, കെ.​ബി. ശ​ശി​കു​മാ​ർ, ഐ.​പി. പോ​ൾ, രാ​ജ​ൻ പ​ല്ല​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.