കുഞ്ഞിനെ ഉപേക്ഷിച്ചെന്ന് വ്യാജപ്രചാരണം
1460045
Wednesday, October 9, 2024 8:47 AM IST
ചെറുതുരുത്തി: ദേശമംഗലത്തു മൂന്നുവയസുകാരിയെ ഉപേക്ഷിച്ചനിലയിൽ കണ്ടെത്തിയെന്നു വ്യാജപ്രചാരണം. കുട്ടി വീട്ടിൽനിന്നിറങ്ങി റോഡിലൂടെ ഒറ്റയ്ക്കു നടന്നുപോകുന്നതു ശ്രദ്ധയിൽപെട്ട നാട്ടുകാർ ചെറുതുരുത്തി പോലീസിനെ ഏല്പിക്കുകയായിരുന്നു.
ഇന്നലെ ഉച്ചയ്ക്കാണ് കുട്ടി വീട്ടുകാർ കാണാതെ ഇറങ്ങിയത്. പശ്ചിമബംഗാൾ സ്വദേശികളായ ഒരു സംഘം കൃഷിപ്പണിക്കാർ ഏതാനും ദിവസംമുന്പാണ് ദേശമംഗലത്തെത്തിയത്. അരേശ് മർമു എന്ന തൊഴിലാളി മകളെ അമ്മയെ ഏല്പിച്ചശേഷം പണിക്കു പോയിരുന്നു. ഒറ്റയ്ക്കു കുട്ടിയെ കണ്ടെത്തിയ നാട്ടുകാർ വിവരങ്ങൾ അന്വേഷിച്ചപ്പോഴാണ് സംസാരം അവ്യക്തമായി തോന്നിയത്. തുടർന്ന് ചെറുതുരുത്തി പോലീസ് എത്തി കുട്ടിയെ സ്റ്റേഷനിലെത്തിച്ചു.
അരമണിക്കൂറിനകം രക്ഷിതാവ് ചെറുതുരുത്തി സ്റ്റേഷനിലെത്തി മൊഴിനൽകിയശേഷം കുട്ടിയെ ഏറ്റുവാങ്ങി. കുട്ടിയുടെ അമ്മ നേരത്തേ മരിച്ചതാണ്.