സുരക്ഷിതമായ ഓണത്തിനു കരുതലോടെ പോലീസ്
1453528
Sunday, September 15, 2024 5:34 AM IST
തൃശൂർ: ഓണക്കാലസുരക്ഷയുമായി ബന്ധപ്പെട്ട് നഗരത്തിലെ തിരക്കുള്ള സ്ഥലങ്ങളിലും യാത്രക്കാർ സജീവമായ ഇടങ്ങളിലുമായി ഡോഗ് സ്ക്വാഡ്, ബോംബ് സ്ക്വാഡ് എന്നീ സംഘങ്ങൾ പരിശോധന നടത്തി. തൃശൂർ സിറ്റി പോലീസ് കമ്മീഷണർ ആർ. ഇളങ്കോയുടെ നിർദേശപ്രകാരമായിരുന്നു പരിശോധന.
നഗരത്തിൽ എവിടെയെങ്കിലും സംശയാസ്പദമായ രീതിയിലുള്ള ബാഗുകളോ ലഗേജുകളോ മറ്റു വസ്തുക്കളോ ശ്രദ്ധയിൽപെട്ടാൽ ഉടൻതന്നെ എമർജൻസി നന്പറായ 112 ൽ വിവരം അറിയിക്കണം. വരുംദിവസങ്ങളിലും പരിശോധന തുടരുമെന്നു കമ്മീഷണർ അറിയിച്ചു.
സബ് ഇൻസ്പെക്ടർമാരായ എം.പി. വിനയചന്ദ്രൻ, വിക്ടർ ഡേവിഡ്, സ്റ്റിൻസൻ, ബെന്നി, സിംസണ്‍,വിനയൻ സിവിൽ പോലീസ് ഓഫീസർമാരായ പ്രസാദ്,അനീഷ്, അഭിജിത്ത്, വിജിൽ എന്നിവരാണ് പരിശോധനാസംഘത്തിൽ ഉണ്ടായിരുന്നത്.