ക​ട​ൽ ഇ​ന്ന​ലെ​യും ക്ഷോ​ഭി​ച്ചു; ഇ​ന്ന് പ്ര​തി​ഷേ​ധ മ​നു​ഷ്യ​ഭി​ത്തി
Saturday, June 29, 2024 1:10 AM IST
ചാ​വ​ക്കാ​ട്: പു​ന്ന​യൂ​ർ​ക്കു​ളം, ക​ട​പ്പു​റം മേ​ഖ​ല​യി​ൽ ഇ​ന്ന​ലെ​യും ക​ട​ൽ ക​ര​യ്ക്കു​ക​യ​റി. ക​ട​പ്പു​റം പ​ഞ്ചാ​യ​ത്തി​ൽ മു​പ്പ​തും പു​ന്ന​യൂ​ർ​ക്കു​ള​ത്ത് 15 വീ​ടു​ക​ളി​ലും വെ​ള്ളം​ക​യ​റി വീ​ട്ടു​കാ​ർ താ​മ​സം​മാ​റി.

അ​ണ്ട​ത്തോ​ട്, പെ​രി​യ​മ്പ​ലം, പാ​പ്പാ​ളി മേ​ഖ​ല​ക​ളി​ൽ ക​ട​ലാ​ക്ര​മ​ണം തു​ട​രു​ക​യാ​ണ്. പെ​രി​യ​മ്പ​ലം ബീ​ച്ചി​ൽ മൂ​ന്നു​വീ​ടും പാ​പ്പാ​ളി​യി​ൽ ര​ണ്ടു​വീ​ടു​ക​ളും ക​ട​ലാ​ക്ര​മ​ണ ഭീ​ഷ​ണി​യി​ലാ​ണ്. പാ​പ്പാ​ളി കൊ​ട്ടി​ലി​ങ്ങ​ൽ റ​ഹ്മാ​ൻ, മാ​ലി​ക്കു​ളം ഹ​നീ​ഫ എ​ന്നി​വ​രു​ടെ വീ​ട്ടി​ലെ​ക്കാ​ണ് വെ​ള്ളം​ക​യ​റി​യ​ത്. പ്ര​ദേ​ശ​ത്ത് അ​ൻ​പ​തോ​ളം കാ​റ്റാ​ടി മ​ര​ങ്ങ​ളും കാ​യ്ഫ​ല​മു​ള്ള തെ​ങ്ങു​ക​ളും വീ​ണു. പെ​രാ​യ​മ്പ​ലം ബീ​ച്ചി​ൽ വൈ​ദ്യു​ത​ക്കാ​ലു​ക​ളും അ​പ​ക​ട​ഭീ​ഷ​ണി​യി​ലാ​ണ്. ബീ​ച്ചി​ലെ പാ​ല​ക്ക​ൽ മൊ​യ്തു, പാ​ല​ക്ക​ൽ മു​നീ​ർ, കു​ഞ്ഞി​മു​ഹ​മ്മദ് ​എ​ന്നി​വ​രു​ടെ വീ​ടു​ക​ളും ഏ​തു​നി​മി​ഷ​വും ക​ട​ലെ​ടു​ക്കു​ന്ന സ്ഥി​തി​യാ​ണ്. അ​ണ്ട​ത്തോ​ട് ബീ​ച്ചി​ലെ അ​ക്ക​ര​യി​ൽ മൊ​യ്തു​ണ്ണി​യു​ടെ മ​ത്സ്യ​ബ​ന്ധ​ന ഉ​പ​ക​ര​ണ​ങ്ങ​ൾ സൂ​ക്ഷി​ക്കു​ന്ന ഷെ​ഡ് അ​പ​ക​ട​സ്ഥി​തി​യി​ലാ​ണ്. ഇ​വി​ടെ മീ​റ്റ​റു​ക​ളോ​ളം ക​ട​ൽ ക​ര​യ്ക്കു​ക​യ​റി. ഇ​വി​ട​ങ്ങ​ളി​ലെ നി​ര​വ​ധി തെ​ങ്ങു​ക​ൾ ക​ട​പു​ഴ​കി വീ​ണു.

ക​ട​പ്പു​റം പ​ഞ്ചാ​യ​ത്തി​ലെ മു​ന​യ്ക്ക​ക​ട​വി​ൽ ക​ട​ലേ​റ്റം രൂ​ക്ഷ​മാ​ണ്. മ​റ്റ് തീ​ര​ങ്ങ​ളി​ൽ അ​ൽ​പം കു​റ​വു​ണ്ട്. എ​ന്നി​രു​ന്നാ​ലും ആ​ക്ര​മ​ണം തു​ട​രു​ക​യാ​ണ്. ഇ​വി​ടെ​യും തെ​ങ്ങു​ക​ൾ നി​ലം​പ​തി​ച്ചു. പ​ല വീ​ടു​ക​ളും ക​ട​ലെ​ടു​ക്കു​ന്ന അ​വ​സ്ഥ​യി​ലാ​ണ്. എ​ൻ. കെ. ​അ​ക്ബ​ർ എം​എ​ൽ​എ ക​ട​ലാ​ക്ര​മ​ണ ബാ​ധി​ത​പ്ര​ദേ​ശ​ങ്ങ​ൾ സ​ന്ദ​ർ​ശി​ച്ചു രൂ​ക്ഷ​മാ​യ തീ​ര​ങ്ങ​ളി​ൽ ക​ല്ല് ഇ​റ​ക്കു​ന്ന​തി​നും മ​റ്റും അ​ടി​യ​ന്ത​ര​ന​ട​പ​ടി സ്വീ​ക​രി​ക്കും.

ക​ട​ൽ​ക്ഷോ​ഭം ത​ട​യാ​ൻ അ​ടി​യ​ന്ത​ര​മാ​യി നാ​ലു​ല​ക്ഷം രൂ​പ സ​ർ​ക്കാ​ർ അ​നു​വ​ദി​ച്ച​താ​യും ക​ട​ൽ​ഭി​ത്തി നി​ർ​മാ​ണ​ത്തി​നാ​യി 25 ല​ക്ഷം രൂ​പ​യു​ടെ ടെ​ൻ​ഡ​ർ ആ​യെ​ന്നും എം​എ​ൽ​എ പ​റ​ഞ്ഞു. ക​ട​പ്പു​റം തീ​ര​മേ​ഖ​ല​യോ​ട് സ​ർ​ക്കാ​ർ കാ​ണി​ക്കു​ന്ന അ​വ​ഗ​ണ​ന​യി​ൽ പ്ര​തി​ഷേ​ധി​ച്ച് യൂ​ത്ത് ലീ​ഗി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഇ​ന്ന് വൈ​കി​ട്ട് നാ​ലി​ന് അ​ഞ്ച​ങ്ങാ​ടി​യി​ൽ മ​നു​ഷ്യ​ഭി​ത്തി തീ​ർ​ക്കു​മെ​ന്ന് യൂ​ത്ത് ലീ​ഗ് ക​ട​പ്പു​റം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​എ. അ​ഷ്ക​ർ അ​ലി അ​റി​യി​ച്ചു. സി.​ആ​ർ. നീ​ല​ക​ണ്ഠ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും.