നഗരഹൃദയം കവര്‍ന്ന് സുനില്‍കുമാറിന്റെ റോഡ് ഷോ
1397153
Sunday, March 3, 2024 7:54 AM IST
ഇരിങ്ങാലക്കുട: നഗരഹൃദയംകവര്ന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ഥി അഡ്വ.വി.എസ്. സുനില്‍കുമാറിന്റെ റോഡ് ഷോ.
ഉത്സവാന്തരീക്ഷത്തില്‍ പൂതംകുളം മൈതാനിയില്‍ നിന്ന് വൈകീട്ട് മന്ത്രിമാരായ കെ. രാജന്, ഡോ.ആര്. ബിന്ദു എന്നിവരോടൊപ്പം ജീപ്പില്‍ നീങ്ങിയ സ്ഥാനാര്‍ഥിയെ സ്ത്രീകളടക്കം ഒട്ടേറെപേര്‍ അനുഗമിച്ചു. പ്രധാനവീഥിയിലൂടെ നീങ്ങിയ മുന്‍മന്ത്രി കൂടിയായ സുനില്‍കുമാര്‍ റോഡിന്റെ ഇരുവശത്തും കാത്തുനിന്നവരെ അഭിവാദ്യംചെയ്തു.
കുട്ടംകുളം സമരഭൂമിയിലാണ് റോഡ് ഷോ സമാപിച്ചത്. മുന്‍ എംഎല്‍എ പ്രഫ.കെ.യു. അരുണന്, എല്‍ഡിഎഫ് നേതാക്കളായ കെ. ശ്രീകുമാര്‍, ടി.കെ. സുധീഷ്, കെ.എസ്. ജയ, പി. മണി, ഉല്ലാസ് കളക്കാട്ട്, എന്‍.കെ. ഉദയപ്രകാശ്, വി.എ. മനോജ്കുമാര്‍, ടി.ജി. ശങ്കരനാരായണന്, ടി.കെ. വര്‍ഗീസ്, ഗിരീഷ് മണപ്പെട്ടി എന്നിവര്‍ നേതൃത്വംനല്കി.