എ.സി. മൊയ്തീനെ അറസ്റ്റുചെയ്യാൻ വൈകുന്നത് ധാരണ: ജോസ് വള്ളൂർ
1336842
Wednesday, September 20, 2023 1:17 AM IST
തൃശൂർ: ജില്ലയിലെ സഹകരണബാങ്ക് കൊള്ളയിൽ എ.സി. മൊയ്തീന്റെ പങ്ക് വ്യക്തമായിട്ടും അറസ്റ്റുചെയ്യാൻ വൈകുന്നത് സിപിഎം ബിജെപി ധാരണകൊണ്ട് മാത്രമാണെന്ന് ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂർ പറഞ്ഞു.
കള്ളപ്പണത്തിന്റെ സ്രോതസ് കണ്ടെത്താൻ ഇഡി റെയ്ഡ് നടത്തിയ, കേരള ബാങ്ക് വൈസ് ചെയർമാൻ പ്രസിഡന്റായ തൃശൂർ സർവീസ് സഹകരണബാങ്കിന്റെ മുന്നിലേക്ക് കോൺഗ്രസ് പ്രവർത്തകർ നടത്തിയ പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മുൻ മേയർ ഐ.പി. പോൾ അധ്യക്ഷതവഹിച്ചു. യോഗത്തിൽ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റുമാർ, കെപിസിസി സെക്രട്ടറിമാർ, യൂത്ത് കോൺഗ്രസ് പ്രവർത്തകർ, കോർപറേഷൻ കൗൺസിലർമാർ, മഹിളാ കോൺഗ്രസ് നേതാക്കൾ എന്നിവർ പങ്കെടുത്തു.