അ​ടി​മാ​ലി: മൂ​ന്നാ​ര്‍ കു​റ്റി​യാ​ര്‍​വാ​ലി​യി​ല്‍ നാ​യാ​ട്ടി​നെ​ത്തി​യ സം​ഘ​ത്തി​ലെ ര​ണ്ടു പേ​രെ വ​നംവ​കു​പ്പ് ഉദ്യോ​ഗ​സ്ഥ​ര്‍ പി​ടി​കൂ​ടി. ആ​ന​ച്ചാ​ല്‍ തോ​ക്കു​പാ​റ സ്വ​ദേ​ശി​ക​ളാ​യ അ​ജീ​ഷ്, അ​നന്തു എ​ന്നി​വ​രെ​യാ​ണ് ദേ​വി​കു​ളം റെ​യ്‌​ഞ്ച് ഓഫീ​സ​ര്‍ പി. ​വി. വെ​ജി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം പി​ടി​കൂ​ടി​യ​ത്.

ക​ഴി​ഞ്ഞദി​വ​സം പു​ല​ര്‍​ച്ചെ കു​റ്റി​യാ​ര്‍​വാ​ലി​യി​ല്‍ പ​ട്രോ​ളിം​ഗ് ന​ട​ത്തു​ന്ന​തി​നി​ടെ വെ​ടി​യൊ​ച്ച​ക​ള്‍ കേ​ട്ട​തി​നെത്തു​ട​ര്‍​ന്ന് വ​ന​പാ​ല​കസം​ഘം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ര​ണ്ടു പേ​ര്‍ പി​ടി​യി​ലാ​യ​ത്. തോ​ക്ക് ഉ​ള്‍​പ്പെ​ടെ​യു​ള്ള ആ​യു​ധ​ങ്ങ​ളു​മാ​യി സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന മ​റ്റു നാ​ലു പേ​ര്‍ ഓ​ടി ര​ക്ഷ​പ്പെ​ട്ട​താ​യി വ​നം​വ​കു​പ്പു​ദ്യോ​ഗ​സ്ഥ​ര്‍ പ​റ​ഞ്ഞു.​ ഇ​വ​ര്‍ സ​ഞ്ച​രി​ച്ചി​രു​ന്ന ഓ​ട്ടോ​റി​ക്ഷ, ആ​ഡം​ബ​ര ബൈ​ക്ക്, ആ​യു​ധ​ങ്ങ​ള്‍ എ​ന്നി​വ​യും പി​ടി​ച്ചെ​ടു​ത്തു. വെ​ടി​കൊ​ണ്ട മ്ലാ​വി​നെ ച​ത്ത നി​ല​യി​ല്‍ ക​ണ്ടെ​ത്തി.

പി​ടി​യി​ലാ​യ​വ​രെ ചോ​ദ്യം ചെ​യ്ത​തി​ല്‍നി​ന്ന് ഈ ​സം​ഘം സ്ഥി​ര​മാ​യി പ്ര​ദേ​ശ​ത്ത് നാ​യാ​ട്ട് ന​ട​ത്തു​ന്ന​വ​രാ​ണെ​ന്ന വി​വ​രം വ​നം​വ​കു​പ്പി​ന് ല​ഭി​ച്ചി​ട്ടു​ണ്ട്.​ദേ​വി​കു​ളം കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ൻ​ഡ് ചെ​യ്തു.​ഓ​ടി ര​ക്ഷ​പ്പെ​ട്ട നാ​ലു പേ​ര്‍​ക്കാ​യു​ള്ള അ​ന്വേ​ഷ​ണം ഊ​ര്‍​ജ്ജി​ത​മാ​ക്കി.