ഹെൽത്ത് ഇൻസ്പെക്ടേഴ്സ് യൂണിയൻ സംസ്ഥാന സമ്മേളനം രാമക്കൽമേട്ടിൽ
1602018
Wednesday, October 22, 2025 11:40 PM IST
നെടുങ്കണ്ടം: കേരള ഹെൽത്ത് ഇൻസ്പെക്ടേഴ്സ് യൂണിയൻ സംസ്ഥാന സമ്മേളനം ഇന്നും നാളെയുമായി രാമക്കൽമേട്ടിൽ നടക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.
18 വർഷങ്ങൾക്ക് ശേഷമാണ് സംസ്ഥാന സമ്മേളനം ജില്ലയിൽ നടക്കുന്നത്. ഇന്ന് രാവിലെ ഒന്‍പതിന് പതാക ഉയർത്തലോടെ സമ്മേളനം ആരംഭിക്കും.
തുടർന്ന് സംസ്ഥാന കൗണ്‍സിൽ യോഗം, ഹെൽത്ത് ഇൻസ്പെക്ടർ വിഭാഗം അഭിമുഖീകരിക്കുന്ന വിവിധ പ്രശ്നങ്ങൾ സംബന്ധിച്ചുള്ള ചർച്ച, മുൻകാല പ്രവർത്തകരെ ആദരിക്കൽ എന്നിവയാണ് നടക്കുന്നത്.
നാളെ രാവിലെ പത്തിന് നടക്കുന്ന പൊതുസമ്മേളനം എം.എം. മണി എംഎൽഎയും പ്രതിനിധി സമ്മേളനം ഡീൻ കുര്യാക്കോസ് എംപിയും ഉദ്ഘാടനം ചെയ്യും. തുടർന്ന് ’കേരള മോഡൽ പൊതുജനാരോഗ്യം - പ്രതീക്ഷകളും വെല്ലുവിളികളും’ എന്ന വിഷയത്തിൽ സെമിനാർ നടക്കും. വൈകുന്നേരം നടക്കുന്ന സമാപന സമ്മേളനം മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്യും.
14ജില്ലകളിൽനിന്നായി 500 ഓളം പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കുമെന്ന് കേരള ഹെൽത്ത് ഇൻസ്പെക്ടേഴ്സ് യൂണിയൻ രക്ഷാധികാരി കെ.എസ്. ജോയി, സംസ്ഥാന പ്രസിഡന്റ് എം.എം. സക്കീർ, വൈസ് പ്രസിഡന്റ് ജോർജുകുട്ടി, ട്രഷറർ കെ. ജയരാജൻ, സ്വാഗതസംഘം ജന. കണ്‍വീനർ ആർ. സന്തോഷ് രവീന്ദ്രൻ എന്നിവർ അറിയിച്ചു.