കാഞ്ഞിരപ്പള്ളി രൂപത ബൈബിൾ കണ്വൻഷൻ കട്ടപ്പനയിൽ
1602004
Wednesday, October 22, 2025 11:40 PM IST
കട്ടപ്പന: അണക്കര മരിയൻ ധ്യാനകേന്ദ്രം ഡയറക്ടർ ഫാ. ഡോമിനിക് വാളന്മനാൽ നയിക്കുന്ന കഞ്ഞിരപ്പള്ളി രൂപത ബൈബിൾ കണ്വെൻഷൻ-2025 "കൃപാഭിഷേകം’കട്ടപ്പന സെന്റ് ജോർജ് ഫെറോന ദേവാലയത്തിൽ ഡിസംബർ 10 മുതൽ 14 വരെ നടക്കും. കണ്വൻഷന് മുന്നോടിയായുള്ള ഒരുക്കം തുടങ്ങി.
ജില്ലയുടെ വിവിധ ഭാഗങ്ങളിൽനിന്നു കാൽ ലക്ഷത്തോളം ആളുകൾ പങ്കെടക്കുന്ന കണ്വൻഷന് ഒരുക്കമായുള്ള ഏകദിന ധ്യാനം കട്ടപ്പന സെന്റ് ജോർജ് ഫെറോന ദൈവാലയത്തിൽ നടന്നു.
ജപമാല, വചനപ്രാഘോഷണം, വിശുദ്ധ കുർബാന, ദിവ്യ കാരുണ്യ ആരാധന എന്നീ ശുശ്രുഷകൾ നടന്നു. അണക്കര മരിയൻ ധ്യാനകേന്ദ്രം അസി. ഡയറക്ടർ ഫാ. റോബിൻസ് മറ്റത്തിൽ വചന പ്രഘോഷണം നടത്തി.
കാഞ്ഞിരപ്പള്ളി രൂപത കരിസ്മാറ്റിക് ഡയറക്ടർ ഫാ. കുര്യാക്കോസ് വടക്കേടത്തു വിശുദ്ധ കുർബാന അർപ്പിച്ചു. ജനറൽ കണ്‍വീനർ ഫാ. ജോസ് മംഗലത്തിൽ വോളണ്ടിയേഴ്സ് മീറ്റിംഗ് ഉദ്ഘാടനം ചെയ്തു. ഫാ. കുര്യാക്കോസ് വടക്കേടത്തു അധ്യഷത വഹിച്ചു.
ഫാ. മജു നിരവത്ത്, ഫാ. രാജേഷ് പുല്ലാന്തനാൽ, ഫാ. അനൂപ് കരിങ്ങാട് എന്നിവർ പ്രസംഗിച്ചു. കണ്വൻഷൻ നടത്തിപ്പിനായി ഫെറോന വികാരി ജനറൽ കണ്‍വീനർ ആയി 300 പേരടങ്ങുന്ന കമ്മിറ്റിക്ക് യോഗം രൂപം നൽകി.