ജില്ലാ സെക്രട്ടറിക്കെതിരായുള്ള നീക്കം രാഷ്ട്രീയ ഗൂഢാലോചനയെന്ന്
1602005
Wednesday, October 22, 2025 11:40 PM IST
ചെറുതോണി: സിപിഎം ജില്ലാ സെക്രട്ടറി സി.വി. വര്‍ഗീസിനെതിരേ നടക്കുന്ന പ്രചാരണങ്ങള്‍ രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാണെന്ന് സിപിഎം ഇടുക്കി ഏരിയാ കമ്മിറ്റി ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
ജില്ലാ ആസ്ഥാന വികസനരംഗത്തും ആരോഗ്യ വിദ്യാഭ്യാസ മേഖലയിലും ദീര്‍ഘകാലമായി കരുത്തുറ്റ സംഭാവനകള്‍ നല്കി പ്രവര്‍ത്തിച്ചുവരുന്ന നേതൃത്വത്തെ അപകീര്‍ത്തിപ്പെടുത്താന്‍ മെനഞ്ഞെടുത്ത രാഷ്ട്രീയ ഗൂഢാലോചനയാണ് നഴ്സിംഗ് കോളജുമായി ബന്ധപ്പെട്ട വിവാദത്തിന് പിന്നിലുള്ളത്.
ജില്ലാ സെക്രട്ടേറിയറ്റംഗം റോമിയോ സെബാസ്റ്റ്യന്‍, ഇടുക്കി ഏരിയാ സെക്രട്ടറി പി.ബി. സബീഷ്, ജില്ലാ കമ്മിറ്റിയംഗം കെ.ജി. സത്യന് എന്നിവര്‍ പറഞ്ഞു.
ഹോസ്റ്റൽ സൗകര്യം ഉടൻ
ലഭ്യമാക്കണം: കെഎസ്യു
ചെറുതോണി: ഇടുക്കി മെഡിക്കൽ കോളജിനെ തകർക്കുന്നതിനു വേണ്ടി ഇടതുപക്ഷ സർക്കാരും സിപിഎം നേതാക്കന്മാരും ശ്രമിക്കുകയാണെന്ന് കെഎസ്യു ആരോപിച്ചു. ഉമ്മൻ ചാണ്ടി സർക്കാർ ജില്ലയ്ക്ക് അനുവദിച്ച മെഡിക്കൽ കോളജിൽ ഇടതുപക്ഷ സർക്കാർ അധികാരത്തിൽ വന്ന് 10 വർഷമായിട്ടും അടിസ്ഥാന സൗകര്യങ്ങളൊന്നും ഒരുക്കിയിട്ടില്ല.
ഹോസ്റ്റൽ സൗകര്യമില്ലാത്തുന്നതിന് ജില്ലാ കളക്ടറുടെ ചേംബറിൽ വിളിക്കേണ്ട മീറ്റിംഗ് സിപിഎം ജില്ലാ സെക്രട്ടറിയുടെ ഓഫീസിൽ വിളിച്ചുചേർത്തത് എന്തിനാണെന്ന് അധികൃതർ വ്യക്തമാക്കണമെന്നും ജില്ലാ പ്രസിഡന്റ്് നിതിൻ ലൂക്കോസ് ആവശ്യപ്പെട്ടു.