അന്താരാഷ്ട്ര മാനസികദിന വാരാചണം
1460116
Thursday, October 10, 2024 12:37 AM IST
കട്ടപ്പന: ജോലി സ്ഥലത്തെ മാനസിക ആരോഗ്യ പ്രശ്നങ്ങളെക്കുറിച്ച് ബോധവൽക്കരണം നടത്തുക, മാനസികാരോഗ്യത്തെ പിന്തുണയ്ക്കുന്നതിനുള്ള നടപടികൾ സമാഹരിക്കുക എന്ന ലക്ഷ്യത്തോടെ കട്ടപ്പന ക്രൈസ്റ്റ് കോളജ് ബിഎസ്സി സൈക്കോളജി വിഭാഗത്തിന്റെയും സോഷ്യൽ വർക്ക് വിഭാഗത്തിന്റെയും ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര മാനസികദിന വാരാചണം ‘കൈത്താങ്ങ്-2024’ നടത്തി.
കോളജ് ഡയറക്ടർ ഫാ. അനൂപ് തുരുത്തിമറ്റം സി എം ഐ അധ്യക്ഷത വഹിച്ചു. കോളജ് പ്രിൻസിപ്പൽ ഡോ. എൻ.വി. ജോർജുകുട്ടി ഉദ്ഘാടനം ചെയ്തു.
ബിഎസ്സി സൈക്കോളജി വിഭാഗത്തിന്റെയും വിവിധ സ്ഥലങ്ങളില കരിയർ ഗൈഡൻസ് കൗണ്‍സിൽ സെല്ലിന്റെയും ആഭിമുഖ്യത്തിൽ ജില്ലയിലെ വിവിധ സ്കൂളുകളിൽ സ്റ്റുഡൻസ് ഫാക്കൽറ്റി പാട്ണർഷിപ്പ് ഇനിഷ്യേറ്റീവ് ഇൻ മെന്റൽ ഹെൽത്ത്, എഫക്ടീവ് പേരന്റിംഗ് മെന്റൽ ഹെൽത്ത് ഇൻ അഡോളസെൻസ് എന്നീ വിഷയങ്ങളിൽ ക്ലാസുകൾ നടത്തി.
ബിഎസ്സി സൈക്കോളജി വിഭാഗം മേധാവിയും സൈക്കോതെറാപ്പിസ്റ്റുമായ അനുജ മേരി തോമസ് ക്ലാസുകൾ നയിച്ചു. എക്സിബിഷനും വിവിധ ഗെയിമുകളും സംഘടിപ്പിച്ചു.