കടന്നൽ ആക്രമണത്തിൽ തൊഴിലാളികൾക്ക് പരിക്ക്
1459373
Monday, October 7, 2024 2:55 AM IST
വണ്ടിപ്പെരിയാർ: വണ്ടിപ്പെരിയാർ മേലേതൊണ്ടിയാർ ഏലം, തേയിലത്തോട്ടങ്ങളിലെ തൊഴിലാളികൾക്ക് കടന്നലിന്റെ ആക്രമണത്തിൽ പരിക്കേറ്റു. ഇതരസം സ്ഥാന തൊഴിലാളി ഉൾപ്പെടെ അഞ്ചുപേർക്കാണ് കടന്നലിന്റെ കുത്തേറ്റത്.
തങ്കമല മാട്ടുപ്പെട്ടി സ്വദേശികളായ ശ്യാമള (53), മുരുകേശ്വരി (45), കാളിയമ്മ(38), പാപ്പ (55), ഇതരസംസ്ഥാന തൊഴിലാളി സുമിത്ര (48) എന്നിവർക്കാണ് പരിക്കേറ്റത്.
പരിക്കേറ്റവരെ വണ്ടിപ്പെരിയാർ സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിലും തുടർ ന്ന് െ പീരുമേട് താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു.