അ​ടി​മാ​ലി ചീ​യ​പാ​റ​ക്കു സ​മീ​പം പി​ക്ക​പ്പ് വാൻ കൊ​ക്ക​യി​ലേ​ക്കു മ​റി​ഞ്ഞ് ഒ​രാ​ൾ മ​രി​ച്ചു
Sunday, October 1, 2023 11:25 PM IST
അ​ടി​മാ​ലി: ചീ​യ​പാ​റ​ക്ക് സ​മീ​പം പി​ക്ക​പ്പ് വാൻ കൊ​ക്ക​യി​ലേ​ക്ക് മ​റി​ഞ്ഞ് ഇ​ത​ര സം​സ്ഥാ​ന സ്വ​ദേ​ശി മ​രി​ച്ചു. ചീ​യ​പ്പാ​റ ചാ​ക്കോ​ച്ചി വ​ള​വി​ന് സ​മീ​പം ഇ​ന്ന​ലെ ഉ​ച്ച​ക്ക് 12 ഓ​ടെ​യാ​ണ് അ​പ​ക​ടം ഉ​ണ്ടാ​യ​ത്. ആ​സാം സ്വ​ദേ​ശി സെ​ക്ക​ന്ത​ർ അ​ലി (26) ആ​ണ് മ​രി​ച്ച​ത്.

വാ​ഴ​ക്കു​ള​ത്തു​ള്ള സ്വ​കാ​ര്യ നി​ർ​മാ​ണ ക​ന്പ​നി ഉ​ട​മ​യു​ടേ​താ​ണ് വാ​ഹ​നം. കോ​ണ്‍​ക്രീ​റ്റ് മി​ക്സ​ർ മെ​ഷീ​നും മോ​ട്ട​റു​ക​ളും ആ​യി മൂ​ന്നാ​റി​ൽ നി​ന്നും വാ​ഴ​ക്കു​ള​ത്തേ​ക്കുപോ​യ പി​ക്ക​പ്പ് ജീ​പ്പ്പാ​ണ് ചീ​യ​പ്പാ​റ ചാ​ക്കോ​ച്ചി വ​ള​വി​ന് മു​ക​ളി​ലാ​യി കൊ​ക്ക​യി​ലേ​ക്ക് മ​റി​ഞ്ഞ​ത്.

നാ​ട്ടു​കാ​രും ഫ​യ​ർ​ഫോ​ഴ്സും ചേ​ർ​ന്നു ര​ക്ഷാപ്ര​വ​ർ​ത്ത​നം ന​ട​ത്തി അ​പ​ക​ട​ത്തി​ൽ​പെ​ട്ട​യാ​ളെ പു​റ​ത്തെടു​ത്തെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല.

സം​ഭ​വ​സ്ഥ​ല​ത്ത് ത​ന്നെ മ​രി​ക്കു​ക​യാ​യി​രു​ന്നു . മൃ​ത​ദേ​ഹം അ​ടി​മാ​ലി താ​ലൂ​ക്കാ​ശു​പ​ത്രി​ മോ​ർ​ച്ച​റി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്. ബ​ന്ധു​ക്ക​ൾ വ​ന്നാ​ൽ ഉ​ട​നെ പോ​ലീ​സ് മേ​ൽ​ന​ട​പ​ടി സ്ഥി​ക​രി​ച്ച് ബ​ന്ധു​ക്ക​ൾ​ക്ക് ന​ൽ​കും