കഞ്ചാവുചെടികൾ നട്ടുവളർത്തിയ യുവാവ് പിടിയിൽ
1337305
Friday, September 22, 2023 12:14 AM IST
അടിമാലി: വീടിന്റെ പരിസരത്ത് നട്ടുവളർത്തിയ കഞ്ചാവ് ചെടികളുമായി യുവാവിനെ അടിമാലി നർകോട്ടിക് എൻഫോഴ്സ്മെന്റ് വിഭാഗം അറസ്റ്റ് ചെയ്തു.
രാജാക്കാട് പഴയവിടുതി പള്ളിക്കവല മാണിപ്പുറത്ത് എം.ജി. സനീഷി (27) നെയാണ് എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്. വീടിനോടു ചേർന്ന് നട്ടുവളർത്തിയ വിളവെടുപ്പിനു പാകമായ ചെടികളാണ് നർകോട്ടിക് സംഘം കണ്ടെത്തി നശിപ്പിച്ചത്.
സിഐ കെ. രാജേന്ദ്രൻ, പ്രിവന്റീവ് ഓഫീസമാരായ കെ.വി. പ്രദീപ്, എൻ.കെ. ദിലീപ്, സിഇഒമാരായ കെ.എം. സുരേഷ്, ധനീഷ് പുഷ്പചന്ദ്രൻ, സിമി ഗോപി എന്നിവരാണ് പരിശോധനാ സംഘത്തിലുണ്ടായിരുന്നത്. അടിമാലി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.