സ്നേഹയാനം പദ്ധതിയുടെ താക്കോൽ കൈമാറി
1301367
Friday, June 9, 2023 10:53 PM IST
ഇടുക്കി: സർക്കാർ സാമൂഹ്യനീതിവകുപ്പ് വഴി നടപ്പാക്കുന്ന സ്നേഹയാനം പദ്ധതിയുടെ ഭാഗമായി ജില്ലയിലെ രണ്ട് അമ്മമാർക്ക് ഇലക്ട്രിക് ഓട്ടോറിക്ഷയുടെ താക്കോൽ മന്ത്രി റോഷി അഗസ്റ്റിൻ കൈമാറി. ഓട്ടിസം, സെറിബ്രൽ പാൾസി, മൾട്ടിപ്പിൾ ഡിസബിലിറ്റി എന്നിവ ബാധിച്ചവരുടെ നിർധനരായ അമ്മമാർക്ക് വരുമാനമാർഗം ഉറപ്പാക്കുന്ന പദ്ധതിയാണിത്.
അയ്യപ്പൻകോവിൽ സ്വദേശി കെ.സി. ആൻസി, ഭൂമിയാംകണ്ടം സ്വദേശി പൗളി ബെന്നി എന്നിവർക്കാണ് താക്കോൽ കൈമാറിയത്. 3,50,000 വിലവരുന്ന പിയാജോ ആപേ ഇലക്ട്രിക് വാഹനമാണ് ഇവർക്ക് നൽകിയത്. ഇരുവരുടെയും വീടുകളിൽ ചാർജിംഗ് സംവിധാനവും ഒരുക്കിയിട്ടുണ്ട്.
കളക്ടറേറ്റിൽ നടന്ന പരിപാടിയിൽ എം.എം. മണി എംഎൽഎ, ജില്ലാ കളക്ടർ ഷീബാ ജോർജ്, സി. വി. വർഗീസ്, ജില്ലാ സാമൂഹ്യനീതിവകുപ്പ് മേധാവി വി.ജെ. ബിനോയ് തുടങ്ങിയവർ പങ്കെടുത്തു
അധ്യാപക
നിയമനം
ചെറുതോണി: കരിമ്പൻ ഗവ. എൽപി സ്കൂളിൽ ദിവസവേതനാടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കുന്നതിനുള്ള അഭിമുഖം 12നു രാവിലെ 11 ന് സ്കൂൾ ഓഫീസിൽ നടക്കും. ഉദ്യോഗാർഥികൾ അസൽ രേഖകളുമായി എത്തണം.