ഗ്രീൻവാലി ഡെവലപ്പ്മെന്റ് സൊസൈറ്റി ഭക്ഷ്യസുരക്ഷ പദ്ധതി തുടങ്ങി
1300852
Wednesday, June 7, 2023 10:53 PM IST
െചറുതോണി: കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ ഗ്രീൻവാലി ഡെവലപ്പ്മെന്റ് സൊസൈറ്റിയുടെ നേതൃത്വത്തിൽ ലോക ഭക്ഷ്യസുരക്ഷ ദിനത്തോടനുബന്ധിച്ച് ജിഡിഎസ് പ്രവർത്തന ഗ്രാമങ്ങളിലെ സ്വാശ്രയസംഘ യുവതലമുറകളെ ഉൾപ്പെടുത്തി ഭക്ഷ്യസുരക്ഷ സെമിനാർ നടത്തി.
ഭക്ഷ്യസുരക്ഷാ പദ്ധതിക്കും തുടക്കം കുറിച്ചു. വിഷ രഹിത ഭക്ഷണത്തെക്കുറിച്ചും സുരക്ഷിതമായ ഭക്ഷ്യോത്പാദനത്തെക്കുറിച്ചും യുവതലമുറയ്ക്ക് കൂടുതൽ ബോധ്യം നൽകുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.
പ്രവർത്തന ഗ്രാമങ്ങളിലെ എല്ലാ സ്വാശ്രയസംഘ യുവതലമുറകൾക്കും ഫലവൃക്ഷത്തൈകൾ നൽകിയാണ് പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതിയുടെ ഉദ്ഘാടനം കോട്ടയം അതിരൂപത വികാരി ജനറാൾ ഫാ. മൈക്കിൾ വെട്ടിക്കാട്ട് നിർവഹിച്ചു.
ചടങ്ങിൽ ഗ്രീൻവാലി ഡെവലപ്പ്മെന്റ് സൊസൈറ്റി സെക്രട്ടറി ഫാ. ജോബിൻ പ്ലാച്ചേരിപ്പുറത്ത്, പ്രോഗ്രാം ഓഫീസർ സിറിയക് ജോസഫ്, പ്രോഗ്രാം കോ-ഓർഡിനേറ്റർ സിസ്റ്റർ ജിജി വെളിഞ്ചായിൽ, പ്രോജക്ട് കോ-ഓർഡിനേറ്റർ ശ്രീലക്ഷ്മി രാജു, ബെസിമോൾ ബെന്നി, ആശ മാത്യു, മനീഷ മരിയ മാത്യു, തീർഥ എസ്. കുമാർ എന്നിവർ പ്രസംഗിച്ചു.
വരുംദിനങ്ങളിൽ ഭക്ഷ്യസുരക്ഷാ പ്രവർത്തനങ്ങൾ കൂടുതൽ ഗ്രാമങ്ങളിലേക്ക് വ്യാപിപ്പിക്കുമെന്ന് ഗ്രീൻവാലി ഡെവലപ്പ്മെന്റ് സൊസൈറ്റി സെക്രട്ടറി ഫാ. ജോബിൻ പ്ലാച്ചേരിപ്പുറത്ത് അറിയിച്ചു.