വിശ്വാസ പരിശീലക ദിനവും രൂപതാ വാര്ഷികവും
1299514
Friday, June 2, 2023 11:17 PM IST
കാഞ്ഞിരപ്പള്ളി: രൂപത വിശ്വാസ പരിശീലക ദിനവും സണ്ഡേ സ്കൂള്, മിഷീന് ലീഗ് എന്നിവയുടെ വാര്ഷിക ആഘോഷവും മാര് മാത്യു അറയ്ക്കല് ഉദ്ഘാടനം ചെയ്തു. വികാരി ജനറാള് ഫാ. ബോബി അലക്സ് മണ്ണംപ്ലാക്കല്, മാത്യു മരങ്ങാട്ട് എന്നിവര് പ്രസംഗിച്ചു.
പ്രഥമാധ്യാപകര്, സ്റ്റാഫ് സെക്രട്ടറിമാര്, ഫൊറോന സെക്രട്ടറിമാര്, രൂപതാ ആനിമേറ്റര്മാര്, മിഷന് ലീഗ് ഭാരവാഹികള് എന്നിവര്ക്കായി കുടുംബ വിശുദ്ധികരണം മക്കളിലൂടെ എന്ന വിഷയത്തെ ആസ്പദമാക്കി ബിനീഷ് കളപ്പുര ക്ലാസ് നയിച്ചു.
സമ്മേളനത്തില് വിശ്വാസ പരിശീലകരായി അന്പതും ഇരുപത്തിയഞ്ചും വര്ഷങ്ങള് പൂര്ത്തിയാക്കിയ അധ്യാപകരെയും എല്ലാ ഞായറാഴ്ചകളിലും മുടങ്ങാതെ ഒന്നാം ക്ലാസ് മുതല് പന്ത്രണ്ടാം ക്ലാസ് വരെ പൂര്ത്തിയാക്കിയ കുട്ടികളെയും ആദരിക്കുകയും കലോത്സവം, പഠനം, കയ്യെഴുത്ത് മാസിക, അധ്യാപക ലേഖന മത്സരം തുടങ്ങിയവയില് വിജയികളായവര്ക്ക് സര്ട്ടിഫിക്കറ്റുകളും ട്രോഫികളും കാഷ് അവാര്ഡുകളും നല്കുകയും ചെയ്തു.