നെടുങ്കണ്ടം പഞ്ചായത്ത് ഭരണസമിതി രാജിവയ്ക്കണമെന്ന് കേരള കോണ്ഗ്രസ്
1299031
Wednesday, May 31, 2023 11:07 PM IST
നെടുങ്കണ്ടം: നെടുങ്കണ്ടം ഗ്രാമപഞ്ചായത്തിലെ മാലിന്യനിര്മാര്ജന വിഷയത്തില് ഭരണകക്ഷയംഗങ്ങള് ഉള്പ്പെടെ 12 അംഗങ്ങള് വിയോജനക്കുറിപ്പ് രേഖപ്പെടുത്തിയ സാഹചര്യത്തില് ഭരണകക്ഷിയുടെ ഭൂരിപക്ഷം നഷ്ടപ്പെട്ടതായും ഭരണത്തില് തുടരാന് അര്ഹതയില്ലെന്നും കേരള കോണ്ഗ്രസ്-ജെ ഉടുമ്പന്ചോല നിയോജകമണ്ഡലം പ്രസിഡന്റും ഗ്രാമപഞ്ചായത്തംഗവുമായ ജോജി ഇടപ്പള്ളിക്കുന്നേല് ആരോപിച്ചു.
ചട്ടങ്ങളും നടപടിക്രമങ്ങളും പാലിക്കാതെയാണ് ഗ്രീന് കേരള കമ്പനിക്ക് ബേഡുമെട്ടിലെ മാലിന്യങ്ങള് പണം നല്കി നീക്കം ചെയ്യാന് തീരുമാനിച്ചത്. ഒരുകോടി 40 ലക്ഷം രൂപ പഞ്ചായത്തിന്റെ തനത് ഫണ്ടില്നിന്ന് ഇതുമൂലം നഷ്ടപ്പെടുന്ന സാഹചര്യമാണ്.
പഞ്ചായത്തുകമ്മിറ്റി അറിയാതെയാണ് കമ്പനിയുമായി കരാറില് ഏര്പ്പെട്ടത്. ഭൂരിപക്ഷ അംഗങ്ങളെ നോക്കുകുത്തികളാക്കി ഏതാനും പേര് ചേര്ന്നാണ് ഭരണം നടത്തുന്നതെന്നും ജോജി ആരോപിച്ചു.