സബ് രജിസ്ട്രാര്‍ ഓഫീസ് ധര്‍ണ
1281863
Tuesday, March 28, 2023 10:56 PM IST
നെടുങ്കണ്ടം: വ്യാജ മുദ്രപ്പത്ര, കള്ളനോട്ട് മാഫിയകള്‍ക്കെതിരെ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് നെടുങ്കണ്ടം ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഉടുമ്പന്‍ചോല സബ് രജിസ്ട്രാര്‍ ഓഫീസ് പടിക്കല്‍ ധർണ നടത്തി. കെപിസിസി എക്സിക്യൂട്ടീവ് അംഗം ഇബ്രാഹിംകുട്ടി കല്ലാര്‍ ഉദ്ഘാടനം ചെയ്തു.
സിപിഎം ജില്ലാ കമ്മറ്റിയംഗത്തിന്റെ മകനും സുഹൃത്തും ചേര്‍ന്നാണ് മുദ്രപ്പത്ര നിര്‍മാണവും കള്ളനോട്ട് നിര്‍മാണവും നടത്തിയത്. തമിഴ്നാട്ടില്‍ ഇവരെ അറസ്റ്റ് ചെയ്തെങ്കിലും കേരളത്തിലെ രജിസ്ട്രേഷന് വകുപ്പോ പോലീസോ ഈ വിഷയത്തില്‍ യാതൊരു അന്വേഷണവും നടത്താത്തതിനു പിന്നിൽ സിപിഎമ്മിന്റെ ഇടപെടലാണെന്ന് ഇബ്രാഹിംകുട്ടി പറഞ്ഞു.
ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് സി.എസ്. യശോധരന് അധ്യക്ഷത വഹിച്ചു. എം.എന്‍. ഗോപി, സേനാപതി വേണു, ജി. മുരളീധരന്, മുകേഷ് മോഹനന്, ടോമി കരിയിലക്കുളം, ജയിംസുകുട്ടി പ്ലാത്തോട്ടം എന്നിവര്‍ പ്രസംഗിച്ചു.