ഇടുക്കി രൂപത വിദ്യാഭ്യാസ ഏജൻസി അവാർഡുകൾ പ്രഖ്യാപിച്ചു
1279946
Wednesday, March 22, 2023 10:39 PM IST
കരിമ്പൻ: ഇടുക്കി രൂപത വിദ്യാഭ്യാസ ഏജൻസി ഈ അധ്യയന വർഷത്തെ മികച്ച സ്കൂളുകൾക്കുള്ള അവാർഡുകൾ പ്രഖ്യാപിച്ചു. ഹയർ സെക്കൻഡറി വിഭാഗത്തിൻ ഒന്നാംസ്ഥാനം ചെമ്മണ്ണാർ സെന്റ് സേവ്യേഴ്സ് ഹയർ സെക്കൻഡറി സ്കൂളിനും രണ്ടാംസ്ഥാനം മുരിക്കാശേരി സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിനും മൂന്നാം സ്ഥാനം ഇരട്ടയാർ സെന്റ് തോമസ് ഹയർ സെക്കൻഡറിസ്കൂളിനും ലഭിച്ചു.
ഹൈസ്കൂൾ വിഭാഗം കാറ്റഗറി ഒന്നിൽ ഇരട്ടയാർ സെന്റ് തോമസ് ഹയർ സെക്കൻഡറിസ്കൂൾ, ചെമ്മണ്ണാർ സെന്റ് സേവ്യേഴ്സ് ഹയർ സെക്കൻഡറി സ്കൂൾ, മുരിക്കാശേരി സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂൾ എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. കാറ്റഗറി രണ്ടിൽ സെന്റ് മേരീസ് ഹൈസ്കൂൾ വാഴവര ഒന്നാം സ്ഥാനവും സെന്റ് സെബാസ്റ്റ്യൻസ് ഹൈസ്കൂൾ കാന്തിപ്പാറ രണ്ടാം സ്ഥാനവും വിമല എച്ച് എസ് വിമലഗിരി മൂന്നാം സ്ഥാനവും നേടി.
യു.പി വിഭാഗത്തിൽ കാറ്റഗറി ഒന്നിൽ ഒന്നാംസ്ഥാനം സെന്റ് സെബാസ്റ്റ്യൻസ് യുപി സ്കൂൾ നെടുങ്കണ്ടവും രണ്ടാം സ്ഥാനം ഹോളി ക്യൂൻസ് യുപി സ്കൂൾ രാജകുമാരിയും മൂന്നാംസ്ഥാനം വാഴത്തോപ്പ് സെന്റ് ജോർജ് യുപി സ്കൂളും കരസ്ഥമാക്കി. കാറ്റഗറി രണ്ടിൽ സെന്റ് ജേക്കബ് യുപി സ്കൂൾ ബഥേൽ, സെന്റ് മേരീസ് യു പി സ്കൂൾ മണിപ്പാറ, സെന്റ് ജോസഫ് യുപി സ്കൂൾ ജോസ്ഗിരി എന്നിവർ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾക്കർഹരായി. എൽ.പി വിഭാഗം കാറ്റഗറി ഒന്നിൽ വെള്ളയാംകുടി സെന്റ് ജെറോംസ് എൽപി സ്കൂൾ ഒന്നും പാറത്തോട് സെന്റ് ജോർജ് എൽപി സ്കൂൾ രണ്ടും കല്ലാർകുട്ടി സെന്റ് ജോസഫ് എൽപി സ്കൂൾ മൂന്നും സ്ഥാനങ്ങൾ നേടി.
കാറ്റഗറി രണ്ടിൽ ഒന്നാം സ്ഥാനം ഈട്ടിത്തോപ്പ് വിജയമാതാ എൽപി സ്കൂളിന് ലഭിച്ചു. രണ്ടും മൂന്നും സ്ഥാനങ്ങൾ ലഭിച്ചിരിക്കുന്നത് യഥാക്രമം ജയ്മാതാ എൽ പി സ്കൂൾ എഴുകുംവയൽ, സെന്റ് ബെനഡിക്ട് എൽ പി സ്കൂൾ സ്ലീവ മലയ്ക്കുമാണ്. മികച്ച പിടിഎയ്ക്കുള്ള പുരസ്കാരം രാജകുമാരി ഹോളി ക്യൂൻസ് യുപി സ്കൂൾ കരസ്ഥമാക്കി. രണ്ടാം സ്ഥാനം വിമലഗിരി വിമല എച്ച്എസിന് ലഭിച്ചു. മൂന്നാം സ്ഥാനം ചെമ്പകപ്പാറ സെന്റ് പീറ്റേഴ്സ് എൽപി സ്കൂളും പാണ്ടിപ്പാറ സെന്റ് ജോസഫ് യുപി സ്കൂളും പങ്കിട്ടു.
എൽപി വിഭാഗം പ്രതിഭയായി നിഖിൽ സിജോ സെന്റ് മരിയ ഗൊരേത്തി എൽപി സ്കൂൾ (തോപ്രാംകുടി), തിലകമായി അയോണ ഷിജോ സെന്റ് ബെനഡിക്ട് എൽ പി സ്കൂൾ (സ്ലീവാമല), യുപി വിഭാഗത്തിൽ പ്രതിഭയായി ഡിയോൺ ബിനോയി സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂൾ (മുരികകാശേരി) തിലകമായി ശിവാംഗി രാജീവ് സെന്റ് മേരീസ് ഹയർ സെക്കണ്ടറി സ്കൂൾ (മുരിക്കാശേരി), ഹൈസ്കൂൾ വിഭാഗം പ്രതിഭയായി അലൻ കെ. ആൽബിൻ സെന്റ്് മേരീസ് ഹയർ സെക്കൻഡറി സ്കൂൾ (മുരിക്കാശേരി) തിലകമായി ജ്യൂവൽ ബിജു വിമല എച്ച്എസ് (വിമലഗിരി), ഹയർ സെക്കൻഡറി വിഭാഗം പ്രതിഭയായി ആൻസൻ ജോജോ സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂൾ (മുരിക്കാശേരി) തിലകമായി അന്ന മരിയ റെജി, സെന്റ്് മേരീസ് ഹയർ സെക്കൻഡറി സ്കൂൾ (മുരിക്കാശേരി) എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു.
കഴിഞ്ഞ അധ്യായന വർഷത്തെ പാഠ്യ-പാഠ്യേതര മേഖലകളിലെ പ്രവർത്തന മികവിന്റെ അടിസ്ഥാനത്തിലാണ് അവാർഡുകൾ നൽകുന്നത്. 25ന് ഇരട്ടയാർ സെന്റ് തോമസ് പാരീഷ് ഹാളിൽ നടക്കുന്ന വിദ്യാഭ്യസ ഏജൻസി വാർഷിക സമ്മേളനത്തിൽ ഇടുക്കി മെത്രാൻ മാർ ജോൺ നെല്ലിക്കുന്നേൽ അവാർഡുകൾ വിതരണം ചെയ്യും.