ദ​ക്ഷ​ണേ​ന്ത്യ ബാ​സ്ക​റ്റ്ബോ​ൾ ചാ​ന്പ്യ​ൻ​ഷി​പ്പി​ന് തു​ട​ക്കം
Wednesday, March 22, 2023 10:36 PM IST
വ​ഴി​ത്ത​ല: ശാ​ന്തി​ഗി​രി കോ​ള​ജ് സം​ഘ​ടി​പ്പി​ക്കു​ന്ന ദ​ക്ഷി​ണേ​ന്ത്യ ബാ​സ്ക​റ്റ്ബോ​ൾ ടൂ​ർ​ണ​മെ​ന്‍റി​ന് ശാ​ന്തി​ഗി​രി കോ​ള​ജ് ഇ​ൻ​ഡോ​ർ ബാ​സ്ക​റ്റ്ബോ​ൾ സ്റ്റേ​ഡി​യ​ത്തി​ൽ തു​ട​ക്ക​മാ​യി. ടൂ​ർ​ണ​മെ​ന്‍റി​ൽ എ​ട്ടു കോ​ള​ജു​ക​ളാ​ണ് പ​ങ്കെ​ടു​ക്കു​ന്ന​ത്. മു​വാ​റ്റു​പു​ഴ കാ​ർ​മ​ൽ പ്രൊ​വി​ൻ​സി​ന്‍റെ പ്രൊ​വി​ൻ​ഷ്യാ​ൾ ഫാ. ​ബി​ജു കു​ട്ട​പ്ലാ​ക്ക​ൽ സി​എം​ഐ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. പ്രി​ൻ​സി​പ്പ​ൽ ഫാ. ​പോ​ൾ പാ​റേ​ക്കാ​ട്ടി​ൽ സി​എം​ഐ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ഇ​ന്ത്യ​ൻ ടീം ​സെ​ല​ക്‌ഷ​ൻ ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ പി.​ജെ.​ സ​ണ്ണി, ഫു​ട്ബോ​ൾ അ​സോ​. പ്ര​സി​ഡ​ന്‍റ് ടോം ​ജോ​സ് കു​ന്നേ​ൽ, ബാ​സ്്ക​റ്റ്ബോ​ൾ അ​സോ​. മു​ൻ വൈ​സ് പ്ര​സി​ഡ​ന്‍റ് സി.​എ​ൻ. ബാ​ല​കൃ​ഷ്ണ​ൻ, ജി​ല്ല ബാ​സ്ക​റ്റ്ബോ​ൾ അ​സോ​. പ്ര​സി​ഡ​ന്‍റ് പി.​വി.​ സൂ​ര്യ​കു​മാ​ർ, ഫി​ഫ അ​ന്താ​രാ​ഷ്ര ക​മ്മീ​ഷ​ണ​ർ ഡോ. ​പ്രി​ൻ​സ് കെ.​ മ​റ്റം അ​മി​ൽ കൃ​ഷ്ണ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.