കെപിഎസ്ടിഎ സ്വീകരണസമ്മേളനം
1279678
Tuesday, March 21, 2023 10:39 PM IST
തൊടുപുഴ: ധൂർത്തും അഴിമതിയും ദീർഘവീക്ഷണമില്ലായ്മയും മൂലം സമസ്ത മേഖലയിലും പരാജയപ്പെട്ട ഇടതു സർക്കാർ കേരളത്തിനു ബാധ്യതയായി മാറിയിരിക്കുകയാണെന്ന് കെപിസിസി ജനറൽ സെക്രട്ടറി എസ്. അശോകൻ. കെപിഎസ്ടിഎ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തൊടുപുഴയിൽ നടന്ന സംസ്ഥാന ഭാരവാഹികൾക്കുള്ള സ്വീകരണസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജില്ലാ പ്രസിഡന്റ് ഡെയിസണ് മാത്യു അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് പി.കെ. അബ്ദുൽ മജീദ്, ജനറൽ സെക്രട്ടറി പി.കെ. അരവിന്ദൻ, അസോസിയേറ്റ് ജനറൽ സെക്രട്ടറി വി.എം. ഫിലിപ്പച്ചൻ, സെക്രട്ടറി വി.ഡി. ഏബ്രഹാം, സി.കെ. മുഹമ്മദ് ഫൈസൽ, ജോബിൻ കളത്തിക്കാട്, ജോളി മുരിങ്ങമറ്റം, സിനി ട്രീസാ ജോണ്, ഷിന്േറാ ജോർജ്, സിബി കെ. ജോർജ്, രാജിമോൻ ഗോവിന്ദ്, ദീപു ജോസ്, വി.ആർ. രതീഷ് എന്നിവർ പ്രസംഗിച്ചു.
പി.കെ. അബ്ദുൽ മജീദ്, പി.കെ. അരവിന്ദൻ, വട്ടപ്പാറ അനിൽകുമാർ, വി.എം. ഫിലിപ്പച്ചൻ, വി.ഡി. ഏബ്രഹാം എന്നിവർക്ക് ഉപഹാരം നൽകി.