മാട്ടുപ്പെട്ടി ബസ് സ്റ്റാന്‍ഡില്‍ ദുര്‍ഗന്ധം രൂക്ഷമാകുന്നു
1266054
Wednesday, February 8, 2023 11:01 PM IST
മൂന്നാര്‍: മൂന്നാറിലെ പാതകളിലൂടെ നടക്കണമെങ്കില്‍ മൂക്കു പൊത്തണം. പൊതുസ്ഥലങ്ങളില്‍ മൂത്രവിസര്‍ജനം നടത്തുന്നതുമൂലം സഞ്ചാരികളടക്കമുള്ള യാത്രക്കാര്‍ വലയുകയാണ്.
മൂന്നാര്‍ ടൗണിലെ ഏറ്റവും തിരക്ക് അനുഭവപ്പെടുന്ന സ്ഥലങ്ങളിലൊന്നാണു മാട്ടുപ്പെട്ടി സ്റ്റാന്‍ഡ്. ബസും ജീപ്പും ഓട്ടോയുമായി നിരവധി വാഹനങ്ങളാണ് ഇവിടെ പാര്‍ക്ക് ചെയ്യുന്നത്. വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്ന മറവിലാണ് ഇവിടെ മൂത്രവിസര്‍ജനം നടത്തുന്നത്. ഇതിനെതിരേ പഞ്ചായത്ത് അധികൃതര്‍ നടപടി സ്വീകരിക്കാന്‍ തയാറാകാത്തതും പ്രശ്നം രൂക്ഷമാക്കുകയാണ്.
സമീപത്തുകൂടെ ഒഴുകുന്ന പുഴ കടന്നാല്‍ പൊതുശൗചാലയമുണ്ട്. ഇത് ഉപയോഗിക്കാന്‍ തയാറാകാത്തുമൂലമാണ് നാട്ടുകാരെയും യാത്രക്കാരെയും ബുദ്ധിമുട്ടിക്കുന്ന വിധത്തില്‍ ദുര്‍ഗന്ധം രൂക്ഷമാകുന്നത്.
അതേസമയം, മാട്ടുപ്പെട്ടി സ്റ്റാന്‍ഡില്‍തന്നെ പൊതു ശുചിമുറികള്‍ പണിയണമെന്ന ആവശ്യമാണ് നാട്ടുകാര്‍ ഉയര്‍ത്തുന്നത്.