റസിഡൻഷ്യൽ ക്യാമ്പ്
1265124
Sunday, February 5, 2023 10:06 PM IST
കട്ടപ്പന: കേരള സർക്കാർ ന്യൂനപക്ഷ ക്ഷേമവകുപ്പിന്റെ നേതൃത്വത്തിൽ പാസ്വേർഡ് 2022-23 റസിഡൻഷ്യൽ ക്യാമ്പ് കട്ടപ്പന ജോർജ് ഹയർ സെക്കൻഡറി സ്കുളിൽ സമാപിച്ചു. ഹൈസ്കൂൾ, ഹയർ സെക്കൻഡറി തലത്തിൽ പഠിക്കുന്ന വിദ്യാർഥികളുടെ സമഗ്രമായ വ്യക്തിത്വ വികസനം ലക്ഷ്യംവച്ചു നടപ്പാക്കുന്ന പദ്ധതിയാണ് സൗജന്യ വ്യക്തിത്വ വികസന കരിയർ പരിശീലന ക്യാമ്പ്.
ക്യാമ്പുകളുടെ ആദ്യഘട്ടമായ ട്യൂണിംഗ് ക്യാമ്പുകളിൽനിന്നു തെരഞ്ഞെടുത്ത വിദ്യാർഥികൾക്കായുള്ള രണ്ടാംഘട്ട ഫ്ലവറിംഗ് ക്യാമ്പാണ് ഇടുക്കി, കോട്ടയം ജില്ലകളുടെ ആഭിമുഖ്യത്തിൽ കട്ടപ്പന സെന്റ് ജോർജ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്നത്.
ക്യാമ്പിന്റെ സമാപന സമ്മേളനം വാഴൂർ സോമൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. തൊടുപുഴ സിസിഎംവൈ പ്രിൻസിപ്പൽ ഡോ. അനിത ഐസക്ക് അധ്യക്ഷത വഹിച്ചു. കോട്ടയം സിസിവൈഎം പ്രിൻസിപ്പൽ ഡോ. പുഷ്പ മരിയൻ, കട്ടപ്പന നഗരസഭാ കൗൺസിലർ സോണിയ ജെയ്ബി, കട്ടപ്പന സെന്റ് ജോർജ് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ജിമ്മി ജേക്കബ്, മൈനോറിറ്റി സെൽ കൗൺസിലർ അബൂബക്കർ, എം.എം. സജില, ഷംനാസ് സലാം തുടങ്ങിയവർ പ്രസംഗിച്ചു.