പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോ. ജില്ലാ സമ്മേളനം തൊടുപുഴയിൽ
1246900
Thursday, December 8, 2022 11:00 PM IST
തൊടുപുഴ: പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ജില്ലാ സമ്മേളനം നാളെ രാവിലെ 10.30ന് പാപ്പൂട്ടിഹാളിൽ നടക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. മന്ത്രി റോഷി അഗസ്റ്റിൻ ഉദഘാടനം ചെയ്യും. ഡീൻ കുര്യാക്കോസ് എംപി, പി.ജെ.ജോസഫ് എംഎൽഎ, നഗരസഭാ ചെയർമാൻ സനീഷ് ജോർജ് എന്നിവർ പ്രസംഗിക്കും.
പൊതുഗതാഗത സംവിധാനത്തിൽ സ്വകാര്യബസുകളുടെ പ്രാധാന്യം എന്ന വിഷയത്തിൽ ഇടുക്കി എൻഫോഴ്സ്മെന്റ് ആർടിഒ പി.എ.നസീർ ക്ലാസ് നയിക്കും. ചടങ്ങിൽ സീനിയർ ബസ് ഓപ്പറേറ്റർമാരെ ആദരിക്കും. പ്ലസ്ടു പരീക്ഷയിൽ ഫുൾ എപ്ലസ് നേടിയ മെംബർമാരുടെ കുട്ടികൾക്ക് സമ്മാനവും രോഗബാധിതരായ തൊഴിലാളികൾക്ക് ധനസഹായവും വിതരണം ചെയ്യും.
സ്വകാര്യ ബസ് വ്യവസായം സംരക്ഷിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷന്റെ ആഭിമുഖ്യത്തിൽ സമരപരിപാടികൾ ആരംഭിക്കുമെന്നും ഭാരവാഹികൾ പറഞ്ഞു. പത്രസമ്മേളനത്തിൽ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് കെ.കെ.തോമസ്, ജില്ലാ ട്രഷറർ പി.എം. ജോർജ്, ജില്ലാ സെക്രട്ടറി കെ.കെ.അജിത്ത്ലാൽ, വൈസ് പ്രസിഡന്റ് കെ.എം.സലിം എന്നിവർ പങ്കെടുത്തു.