തൊഴിലുറപ്പിലെ തട്ടിപ്പ് - അന്വേഷണം നടത്തണമെന്ന്
1225293
Tuesday, September 27, 2022 11:11 PM IST
ചെറുതോണി: ധീരജ് കുടുംബസഹായനിധി വിതരണ സമ്മേളനത്തിൽ പങ്കെടുക്കാൻ വാഴത്തോപ്പ് ഗ്രാമപഞ്ചായത്തിലെ തൊഴിലുറപ്പ് തൊഴിലാളികളെ മസ്റ്റ്റോളിൽ ഒപ്പിടീച്ചശേഷം കൂട്ടത്തോടെ സമ്മേളന നഗരിയിൽ എത്തിച്ചതായി കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി യോഗം ആരോപിച്ചു.
ജോലി ചെയ്യുന്നതിന് തയ്യാറാണെന്ന് പറഞ്ഞ തൊഴിലാളികളെ മസ്ട്രോളില്‍ ഒപ്പിടാന്‍ അനുവദിച്ചില്ല. ഇതു സംബന്ധിച്ച് തൊഴിലുറപ്പ് തൊഴിലാളികള്‍ ഇടുക്കി ബി ഡി ഒ ക്ക് പരാതി നൽകിയിട്ടുണ്ട.
മുഖ്യമന്ത്രി പങ്കെടുത്ത ചടങ്ങിൽ ആളുകളെ കൂട്ടാൻ തൊഴിലുറപ്പു പണം ദുരുപയോഗിച്ചതിൽ അന്വേഷണം നടത്തണമെന്നും കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ആന്‍സി തോമസ് അധ്യക്ഷത വഹിച്ചു. കെപിസിസി അംഗം എ.പി. ഉസ്മാന്, ഡിസിസി സെക്രട്ടറി എം.ഡി അര്ജുനന്, പി.ഡി ജോസഫ്, സി.പി സലിം, ജോയി വര്‍ഗീസ്, ശശികല രാജു, റോയി കൊച്ചുപുര എന്നിവര്‍ പ്രസംഗിച്ചു.