കോഴാ കപ്പേളയിൽ മാർ യൗസേപ്പിന്റെ മരണത്തിരുനാളും ഊട്ടുനേർച്ചയും
1533650
Sunday, March 16, 2025 11:50 PM IST
കുറവിലങ്ങാട്: കോഴാ സെന്റ് ജോസഫ് കപ്പേളയിൽ മാർ യൗസേപ്പിന്റെ മരണത്തിരുനാളും ഊട്ടുനേർച്ചയും 19നു നടക്കും. രാവിലെ പത്തിന് അസി. വികാരി ഫാ. തോമസ് താന്നിമലയിൽ വിശുദ്ധ കുർബാന അർപ്പിച്ച് സന്ദേശം നൽകും. 12ന് മേജർ ആർക്കി എപ്പിസ്കോപ്പൽ മർത്ത്മറിയം അർക്കദിയാക്കോൻ തീർഥാടന ദേവാലയം ആർച്ച്പ്രീസ്റ്റ് റവ. ഡോ. തോമസ് മേനാച്ചേരി ഊട്ടുനേർച്ച ആശീർവദിക്കും.
മധ്യകേരളത്തിൽ തന്നെ തീർഥാടകരുടെ പങ്കാളിത്തത്താൽ ശ്രദ്ധേയമായ നേർച്ചയാണിത്. പഴയിടം മോഹനൻ നമ്പൂതിരിയുടെ നേതൃത്വത്തിലാണ് നേർച്ച ക്രമീകരിക്കുന്നത്. ഊട്ടുനേർച്ച നടത്തിപ്പുമായി ബന്ധപ്പെട്ട് വിപുലമായ കമ്മിറ്റി രൂപീകരിച്ച് പ്രവർത്തനം നടത്തുന്നുണ്ട്.