രോഗികൾക്ക് ഭീഷണിയായി ആശുപത്രികളിൽ നായക്കൂട്ടം
1574879
Friday, July 11, 2025 7:16 AM IST
കോട്ടയം: നായ കടിച്ചാല്‍ അതിവേഗം ചികിത്സ ഉറപ്പാക്കാനാവണം സര്‍ക്കാര്‍ ആശുപത്രി വളപ്പിലെ നായക്കൂട്ടത്തെ പായിക്കാന്‍ നടപടിയെടുക്കാത്തത്.
കോട്ടയം മെഡിക്കല്‍ കോളജ്, ജില്ലാ ആശുപത്രി, താലൂക്ക് ആശുപത്രികള്‍ തുടങ്ങി തെരുവുനായകള്‍ അലഞ്ഞുതിരിയാത്ത സര്‍ക്കാര്‍ ആതുരാലയങ്ങള്‍ ഒന്നുമില്ല. ഭക്ഷണ അവശിഷ്ടങ്ങള്‍ക്കായി ആശുപത്രി വളപ്പുകളില്‍ അലഞ്ഞുതിരിയുന്ന നായകളെ വന്ധ്യംകരിക്കാനോ പേവിഷ പ്രതിരോധ കുത്തിവയ്പ് കൊടുക്കാനോ നാടുകടത്താനോ നടപടികളില്ല. ആശുപത്രി വികസന സമിതികളും തദ്ദേശസ്ഥാപനങ്ങളും ഇക്കാര്യത്തില്‍ യാതൊരു നടപടിയും സ്വീകരിക്കുന്നില്ല.
കോട്ടയം മെഡിക്കല്‍ കോളജ് പ്രവേശനകവാടം മുതല്‍ നായ്ക്കള്‍ അലഞ്ഞുതിരിയുന്നു. ജില്ലാ ആശുപത്രിയില്‍ മുന്‍പ് രോഗിയെയും കൂട്ടിരിപ്പുകാരിയെയും നായ കടിച്ചിട്ടുണ്ട്. ആശുപത്രിയോടു ചേര്‍ന്ന് സ്ഥലം വെറുതെകിടക്കുന്ന സാഹചര്യമാണ് നായ്ക്കള്‍ കൂടുതല്‍ പ്രശ്നകാരികളാക്കുന്നത്.
കോട്ടയം മെഡിക്കല്‍ കോളജിനോടു ചേര്‍ന്നുള്ള കുട്ടികളുടെ ആശുപത്രിയിലും മെഡിക്കല്‍ കോളജ് വക ആളൊഴിഞ്ഞ സ്ഥലത്തും ഹോസ്റ്റലുകള്‍ക്കു സമീപവും നായശല്യം രൂക്ഷമാണ്.