നെ​ടും​കു​ന്നം: സെ​ന്‍റ് ജോ​ണ്‍ ദ ​ബാ​പ്റ്റി​സ്റ്റ് സ്‌​കൂ​ളി​ന് സം​സ്ഥാ​ന സ്കൂ​ൾ ഒ​ളി​മ്പി​ക്‌​സി​ല്‍ ഇ​ര​ട്ട സ്വ​ര്‍ണം.

സം​സ്ഥാ​ന സ്‌​കൂ​ള്‍ ക​രാ​ട്ടെ ചാ​മ്പ്യ​ന്‍ഷി​പ്പി​ല്‍ 62 കി​ലോ വി​ഭാ​ഗ​ത്തി​ല്‍ പ്ല​സ് വ​ണ്‍ വി​ദ്യാ​ര്‍ഥി ജ​സ്റ്റിന്‍ ജോ​സ് ഒ​ന്നാം സ്ഥാ​നം നേ​ടി. ഫൈ​ന​ലി​ലെ മൂ​ന്നു റൗ​ണ്ടി​ലും ഏ​ക​പ​ക്ഷീ​യ​മാ​യ വി​ജ​യ​ത്തി​ലൂ​ടെ സ്വ​ര്‍ണ​മെ​ഡ​ല്‍ നേ​ടി​യ​ത്.

സ്‌​കൂ​ളി​ലെ മ​റ്റൊ​രു വി​ദ്യാ​ര്‍ഥി മി​ല​ന്‍ സു​നി​ല്‍ ജോ​സ​ഫ് 19 വ​യ​സി​ൽ താ​ഴെ​യു​ള്ള കു​ട്ടി​ക​ളു​ടെ ക്രി​ക്ക​റ്റ് മ​ത്സ​ര​ത്തി​ല്‍ സ്വ​ര്‍ണ​മെ​ഡ​ല്‍ നേ​ടി. മി​ല​ന്‍റെ ബൗ​ളിം​ഗ് മി​ക​വ് കോ​ട്ട​യം ജി​ല്ലാ ടീ​മി​നെ സം​സ്ഥാ​ന ത​ല​ത്തി​ല്‍ ഒ​ന്നാം സ്ഥാ​ന​ത്തെ​ത്തി​ച്ചു.