റേഷന്‍ കാര്‍ഡിലെ തെറ്റുകള്‍ തിരുത്താം; അഭിപ്രായങ്ങളും നിര്‍ദേശങ്ങളും അറിയിക്കാം
1478403
Tuesday, November 12, 2024 5:53 AM IST
കോട്ടയം: കാര്‍ഡുടമകള്‍ക്ക് റേഷന്‍ കാര്‍ഡിലെ തെറ്റുകള്‍ തിരുത്താനും അനധികൃതമായി മുന്‍ഗണനാ കാര്‍ഡുകള്‍ കൈവശംവയ്ക്കുന്നവരുടെ വിവരങ്ങള്‍ അറിയിക്കാനുമായി 15 മുതല്‍ ഡിസംബര്‍ 15 വരെ തെളിമ പദ്ധതിയുമായി പൊതുവിതരണ-ഉപഭോക്തൃകാര്യ വകുപ്പ്.
റേഷന്‍ ഡിപ്പോകളിലെ ഭക്ഷ്യധാന്യങ്ങളുടെ ഗുണനിലവാരം, ലൈസന്‍സി, സെയില്സ്മാന് എന്നിവരുടെ പെരുമാറ്റം എന്നിവ സംബന്ധിച്ച ആക്ഷേപങ്ങളും റേഷന്‍ ഡിപ്പോ നടത്തിപ്പിനെക്കുറിച്ച് അഭിപ്രായങ്ങളും നിര്‍ദേശങ്ങളും പൊതുജനങ്ങള്‍ക്ക് പരാതിയില്‍ ഉള്‍പ്പെടുത്താം. ഇ-കെവൈസി നിരസിക്കപ്പെട്ടവരുടെ പേരുകള്‍ തിരുത്താനുള്ള അപേക്ഷകളും സ്വീകരിക്കും.
റേഷന്‍ കടകളില്‍ സ്ഥാപിച്ചിട്ടുള്ള ഡ്രോപ്പ് ബോക്സുകള്‍ വഴി അപേക്ഷകളും പരാതികളും നിര്‍ദേശങ്ങളും സ്വീകരിക്കും.
റേഷന്‍ വിതരണം കാര്യക്ഷമമാക്കാനുള്ള അഭിപ്രായങ്ങളും നിര്‍ദേശങ്ങളും സ്വീകരിക്കുമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.