ച​ങ്ങ​നാ​ശേ​രി: ചാ​മ്പ്യ​ന്‍സ് ബോ​ട്ട് ലീ​ഗ് (സി​ബി​എ​ല്‍ )മ​ത്സ​ര​ങ്ങ​ളി​ല്‍ ച​ങ്ങ​നാ​ശേ​രി ബോ​ട്ട് ക്ല​ബ് ആ​യാ​പ​റ​ന്പ് വ​ലി​യ​ദി​വാ​ന്‍ജി​യി​ല്‍ മ​ത്സ​രി​ക്കും. നെ​ഹ്റു ട്രോ​ഫി​യി​ല്‍ യോ​ഗ്യ​ത നേ​ടി​യ മ​റ്റ് എ​ട്ടു ചു​ണ്ട​ന്‍ വ​ള്ള​ങ്ങ​ളു​മാ​യി ഏ​റ്റു​മു​ട്ടാ​നാ​ണ് ച​ങ്ങ​നാ​ശേ​രി ബോ​ട്ട് ക്ല​ബ് ത​യാ​റെ​ടു​ക്കു​ന്ന​ത്.

ആ​ദ്യ​മ​ത്സ​രം കോ​ട്ട​യ​ത്ത് 16നാ​ണ്. തു​ട​ര്‍​ന്ന് 23ന് ​കൈ​ന​ക​രി, 30ന് ​പാ​ണ്ട​നാ​ട്, ഡി​സം​ബ​ര്‍ ഏ​ഴി​ന് ക​രു​വാ​റ്റ, 14ന് ​കാ​യം​കു​ളം, 21ന് ​കൊ​ല്ലം എ​ന്നി​വി​ട​ങ്ങ​ളി​ല്‍ മ​ത്സ​ര​ങ്ങ​ള്‍ ന​ട​ക്കും.

നെ​ഹ്‌​റു ട്രോ​ഫി​യി​ല്‍ ആ​ദ്യ ഒ​മ്പ​തു സ്ഥാ​ന​ങ്ങ​ളി​ലെ​ത്തി​യ പി​ബി​സി പ​ള്ളാ​ത്തു​രു​ത്തി, വി​ബി​സി കൈ​ന​ക​രി, കെ​ടി​ബി​സി, എ​ന്‍​ബി​സി നി​ര​ണം, യു​ബി​സി കൈ​ന​ക​രി, ആ​ല​പ്പു​ഴ ടൗ​ണ്‍, പി​ബി​സി പു​ന്ന​മ​ട, കെ​ബി​സി കു​മ​ര​കം, ച​ങ്ങ​നാ​ശേ​രി ബോ​ട്ട് ക്ല​ബു​ക​ളാ​ണ് ലീ​ഗ് മ​ത്സ​ര രം​ഗ​ത്തു​ള്ള​ത്.

ഇ​വ​ര്‍ യ​ഥാ​ക്ര​മം കാ​രി​ച്ചാ​ല്‍, വീ​യ​പു​രം, ന​ടു​ഭാ​ഗം, നി​ര​ണം, ത​ല​വ​ടി, പാ​യി​പ്പാ​ട്, ച​മ്പ​ക്കു​ളം, മേ​ല്‍പ്പാ​ടം, ആ​യാ​പ​റ​മ്പ് വ​ലി​യ ദി​വാ​ന്‍ജി ചു​ണ്ട​ന്‍ വ​ള്ള​ങ്ങ​ളി​ലാ​ണ് മാ​റ്റു​ര​യ്ക്കു​ന്ന​ത്.