പ്രതിഷേധ നാമജപയാത്ര
1478252
Monday, November 11, 2024 5:46 AM IST
എരുമേലി: ശബരിമല തീർഥാടകരോട് അമിത വില ഈടാക്കി ചൂഷണം നടത്തുന്നെന്നും സർക്കാർ വക ക്രമീകരണങ്ങൾ നിശ്ചലമാണെന്നും ആരോപിച്ച് ശബരിമല കർമസമിതി ടൗണിൽ പ്രതിഷേധ നാമജപയാത്ര നടത്തി. ഹിന്ദു ഐക്യവേദി നേതാവ് കെ.പി. ശശികല ഉദ്ഘാടനം ചെയ്തു.
സത് സ്വരൂപാനന്ദ സ്വാമികൾ, എസ്. മനോജ്, ജോയിന്റ് സെക്രട്ടറി ജയൻ ചെറുവള്ളി, ഹിന്ദു ഐക്യവേദി സംസ്ഥാന വക്താവ് ഇ.എസ്. ബിജു തുടങ്ങിയവർ പ്രസംഗിച്ചു.
ശൗചാലയങ്ങളിലെ നിരക്ക് ഏകീകരിക്കുക, ശരക്കോൽ, മറ്റു പേട്ടതുള്ളൽ സാധനങ്ങൾക്ക് ന്യായവില നിശ്ചയിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് നാമജപ ഘോഷയാത്ര നടത്തിയത്.