മുനമ്പം: ഐക്യദാർഢ്യം പ്രഖ്യാപിച്ച് കെഎൽഎം
1478416
Tuesday, November 12, 2024 6:13 AM IST
ചങ്ങനാശേരി: മുനമ്പം ജനതയുടെ സ്ഥലങ്ങളിൽ മേലുള്ള വഖഫ് അവകാശവാദം അവസാനിപ്പിക്കുക, വഖഫ് നിയമ ഭേദഗതി മുൻകാല പ്രാബല്യത്തോടെ നടപ്പിലാക്കുക, ബില്ലിനെതിരേ കേരള നിയമസഭ പാസാക്കിയ പ്രമേയം പിൻവലിക്കുക, വഖഫ് അധിനിവേശത്തെ അനുകൂലിക്കുന്ന ജനപ്രതിനിധികൾ മറുപടി പറയുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കേരള ലേബർ മൂവ്മെന്റ് ചങ്ങനാശേരി അതിരൂപത സമിതി ഐക്യദാർഢ്യ ദിനാചരണം സംഘടിപ്പിച്ചു.
കെഎൽഎം അതിരൂപത ഓഫീസിൽ കൂടിയ യോഗം ഡയറക്ടർ ഫാ. ജോൺ വടക്കേകളം ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി പി.ജെ. സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു.
ഷാജി കോര, ലാലി ബോബൻ, കെ.ഡി. ചാക്കോ കളരിക്കൽ എന്നിവർ പ്രസംഗിച്ചു.
എകെസിസിയുടെ ഐക്യദാർഢ്യം
തുരുത്തി: മുനമ്പം ജനതയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു തുരുത്തി എകെസിസിയുടെ നേതൃത്വത്തില്‍ മര്‍ത്ത് മറിയം ഫൊറോന പള്ളിയില്‍ നടത്തിയ ജ്വാല വികാരി ഫാ. ജോസ് വരിക്കപ്പള്ളി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ജോമി കാട്ടടി അധ്യക്ഷത വഹിച്ചു. സെക്രട്ടറി ജോബി അറയ്ക്കല്‍, വൈസ് പ്രസിഡന്റ് കുഞ്ഞുമോന് പുത്തന്‍പുരയ്ക്കല്‍ എന്നിവര്‍ പ്രസംഗിച്ചു.
ചങ്ങനാശേരി: ഫാത്തിമാപുരം ഫാത്തിമമാതാ ഇടവക എകെസിസിയുടെ നേതൃത്വത്തില്‍ വഖഫ് നിയമം മുന്‍കാല പ്രാബല്യത്തോടെ ഭേദഗതി ചെയ്യണമെന്നാവശ്യപ്പെട്ടും മുനമ്പം ജനതയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചും റാലിയും സംഗമവും നടത്തി. എകെസിസി തൃക്കൊടിത്താനം ഫൊറോന പ്രസിഡന്റ് ലാലി ഇളപ്പുങ്കല്‍ ഉദ്ഘാടനം ചെയ്തു. ഈപ്പന് ആന്റണി അധ്യക്ഷത വഹിച്ചു. ലാലു പാലത്തിങ്കല്‍, ജോണ്സണ് പ്ലാന്തോട്ടം, ജോസ് കടന്തോട്, സിസി അമ്പാട്ട്, സിജു തൊട്ടിക്കല്‍, ബാബു അമ്പാട്ട്, സാജന് കുരിശിങ്കല്‍പറമ്പില്‍, ബിജി വില്ലൂന്നില്, ബിജു പുളിക്കല്‍ എന്നിവര്‍ പ്രസംഗിച്ചു.
ചമ്പക്കര: കുടിയിറക്കു ഭീഷണി നേരിടുന്ന മുനമ്പം ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് എകെസിസി ചമ്പക്കര സെന്റ് ജോസഫ് യൂണിറ്റിന്റെ നേതൃത്വത്തിൽ പ്രതിഷേധ യോഗം നടത്തി. ഇടവക വികാരി ഫാ. ഏബ്രഹാം വെട്ടുവയലിൽ ഉദ്ഘാടനം ചെയ്തു. അസിസ്റ്റന്റ് വികാരി ഫാ. ഷെറിൻ കുറശേരി, സജീവ് മാറാട്ടുകളം, ലാലു പ്ലാത്താനം, ജോമോൻ ഇടത്താഴെ, ജോജൻ കൊച്ചുവീട്ടിൽ, ജോയിച്ചൻ ഇടത്താഴെ എന്നിവർ പ്രസംഗിച്ചു.