ക്രിസ്തുവിന്റെ സ്നേഹം പകര്‍ന്നു നല്‍കണം: ഗീവര്‍ഗീസ് മാര്‍ അപ്രേം
1478337
Monday, November 11, 2024 7:28 AM IST
ചെത്തിപ്പുഴ: ക്രിസ്തുവിന്റെ സ്നേഹം സ്വീകരിച്ച് ഇടവക സ്നേഹത്തിന്റെ കൂട്ടായ്മയായി വളരണമെന്നും സമൂഹത്തിനു കൈമാറണമെന്നും കോട്ടയം അതിരൂപത സഹായമെത്രാന്‍ ഗീവര്‍ഗീസ് മാര്‍ അപ്രേം.
ചെത്തിപ്പുഴ തിരുഹൃദയ പള്ളിയില്‍ തിരുനാളിനോടനുബന്ധിച്ച് ഇടവകദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വികാരി ഫാ. തോമസ് കല്ലുകളം അധ്യക്ഷത വഹിച്ചു.
ഫാ. ജെറിന് വലിയതാഴത്ത്, ഫാ. വില്‍സണ്‍ ചാവറക്കുടിലില്, കുടുംബകൂട്ടായ്മാ കണ്‍വീനര്‍ ഡോ. ജയിംസ് ദേവസ്യ, കൈക്കാരന്മാരായ രാജു കളത്തില്‍, ബിജു പാണ്ടിശേരി, ജോര്‍ജി തേവലക്കര, കുഞ്ഞുമോന് മഠത്തില്‍ എന്നിവര്‍ പ്രസംഗിച്ചു.
നേരത്തേ, ഗീവര്‍ഗീസ് മാര്‍ അപ്രേമിന്റെ മുഖ്യകാര്‍മികത്വത്തില്‍ നടന്ന വിശുദ്ധകുര്‍ബാനയില്‍ ഇടവകക്കാരായ വൈദികര്‍ സഹകാര്‍മികരായി.