മുനന്പം ജനതയോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കത്തോലിക്ക കോൺഗ്രസ്
1478324
Monday, November 11, 2024 7:14 AM IST
അയര്‍ക്കുന്നം: കത്തോലിക്ക കോണ്‍ഗ്രസ് അയര്‍ക്കുന്നം യൂണിറ്റിന്റെ നേതൃത്വത്തില്‍ വഖഫ് നിയമത്തിന്റെ പേരില്‍ നീതി നിഷേധിക്കപ്പെടുന്ന മുനമ്പം ജനതയോട് ഐക്യദാര്‍ഢ്യ പ്രതിജ്ഞ നടത്തി. അയര്‍ക്കുന്നം സെന്റ് സെബാസ്റ്റ്യന്‍സ് പള്ളി പരിസരത്ത് നടന്ന ചടങ്ങിൽ ഫാ. സിറിയക് കുന്നുംപുറം പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
കടുവാക്കുളം: കത്തോലിക്ക കോണ്‍ഗ്രസ് കടുവാക്കുളം കൊല്ലാട് യൂണിറ്റിന്റെ നേതൃത്വത്തില്‍ മുനമ്പം ഐക്യദാര്‍ഢ്യ ദിനം നടത്തി. യൂണിറ്റ് പ്രസിഡന്റ് ചെറിയാന് പാലത്തിങ്കലിന്റെ അധ്യക്ഷതയില്‍ ഫാ. അനീഷ് മാക്കിയില്‍ ഐക്യദാര്‍ഢ്യ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
ഗ്ലോബല്‍ വൈസ് പ്രസിഡന്റ് രാജേഷ് ജോണ്‍ നന്തികാട്ട്, ഫാ. ചാക്കോച്ചന് വടക്കേതലക്കല്‍, അഡ്വ. മനു ജെ. വരാപ്പള്ളി, ജോണ്‍ കുഴിവേലില്‍, ബിനില്‍ തകടിയേല്‍ എന്നിവര്‍ പ്രസംഗിച്ചു.