മുനന്പം നിവാസികളോട് ഐക്യദാർഢ്യം
1467806
Saturday, November 9, 2024 7:35 AM IST
നെടുംകുന്നം: കത്തോലിക്ക കോണ്‍ഗ്രസ് നെടുംകുന്നം ഫൊറോനാ യൂണിറ്റ് എക്സിക്യൂട്ടീവ് കമ്മിറ്റി യോഗം മുനമ്പത്ത് വഖഫ് നിയമത്തിന്റെ പേരില്‍ കുടിയിറക്ക് ഭീഷണിയിലായ കുടുംബങ്ങളോട് വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ അവലംബിക്കുന്ന നിസംഗതയിലും അവഗണനയിലും പ്രതിഷേധം രേഖപ്പെടുത്തുകയും പ്രമേയം പാസാക്കുകയും ചെയ്തു.
മുനമ്പം നിവാസികളോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്നതിനായി അവിടം സന്ദര്‍ശിക്കാനും യോഗം തീരുമാനിച്ചു. ഫാ. ജോംസി പൂവത്തോലി ചര്‍ച്ചയ്ക്കു നേതൃത്വം നല്കി. യൂണിറ്റ് പ്രസിഡന്റ് എ.ജെ. ജോര്‍ജ് അധ്യക്ഷത വഹിച്ചു. ഗ്ലോബല്‍ ഭാരവാഹി ഷിജി ജോണ്സന്, യൂണിറ്റ് സെക്രട്ടറി ജോണ്‍സി കാട്ടൂര്‍, ഡെയ്സി റോയ് തുടങ്ങിയവര്‍ പ്രസംഗിച്ചു.