ടി​വി​പു​രം: ത​ല​യോ​ല​പ്പ​റ​മ്പ് ദേ​വ​സ്വം ബോ​ര്‍ഡ് കോ​ള​ജ് എ​ന്‍എ​സ്എ​സ് യൂ​ണി​റ്റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ നി​ര്‍ധ​ന കു​ടും​ബ​ത്തി​ന് വീ​ട് നി​ർ​മിച്ചു ന​ൽ​കി. ചി​റ്റി​ല​പ്പ​ള്ളി ഫൗ​ണ്ടേ​ഷ​നും എം​ജി സ​ര്‍വ​ക​ലാ​ശാ​ല നാ​ഷ​ണ​ല്‍ സ​ര്‍വീ​സ് സ്‌​കീ​മും ഡി​ബി കോ​ള​ജ് എ​ന്‍എ​സ്എ​സ് യൂ​ണി​റ്റും ചേ​ര്‍ന്നു ടി​വി​പു​ര​ത്തെ നി​ർ​ധ​ന കു​ടും​ബ​ത്തി​നാ​ണ് വീ​ട് നി​ർ​മിച്ചു ന​ൽ​കി​യ​ത്.

വാ​ട​ക​വീ​ട്ടി​ല്‍ ക​ഴി​ഞ്ഞ കു​ടും​ബ​ത്തി​ന്‍റെ ദൈ​ന്യം ക​ണ്ട് ഡി​ബി കോ​ള​ജ് എ​ന്‍എ​സ്എ​സ് യൂ​ണി​റ്റ് ചി​റ്റി​ല​പ്പ​ള്ളി ഫൗ​ണ്ടേ​ഷ​ന്‍റെ സ​ഹാ​യ​ത്തോ​ടെ വീ​ട് നി​ർ​മ്മി​ച്ചു.​വീ​ടി​ന്‍റെ താ​ക്കോ​ല്‍ദാ​നം എം​ജി സ​ര്‍വ​ക​ലാ​ശാ​ല എ​ന്‍എ​സ്എ​സ് കോ-​ഓ​ര്‍ഡി​നേ​റ്റ​ര്‍ ഡോ. ​ഇ.​എ​ന്‍.​ശി​വ​ദാ​സ​ന്‍ നി​ര്‍വ​ഹി​ച്ചു.

ഡി​ബി കോ​ള​ജ് പ്രി​ന്‍സി​പ്പ​ൽ ഡോ.​ആ​ര്‍.​അ​നി​ത, ടി.​വി പു​രം പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് വി.​കെ.​ശ്രീ​കു​മാ​ര്‍, വാ​ര്‍ഡ് മെ​ംബര്‍ എ.​കെ. അ​ഖി​ല്‍, കോ​ള​ജ് എ​ന്‍എ​സ്എ​സ് പ്രോ​ഗ്രാം ഓ​ഫീ​സ​ര്‍മാ​രാ​യ ഡോ. ​ടി.​ആ​ര്‍.​ര​ജി​ത്ത്,

ഡോ. ​സു​മി​ത്ര​ ശി​വ​ദാ​സ് മേ​നോ​ന്‍, എ​ന്‍എ​സ്എ​സ് വോ​ള​ണ്ടി​യേ​ഴ്‌​സാ​യ കെ.​യ​ദു​കൃ​ഷ്ണ​ന്‍, അ​ഭി​മ​ന്യു​സു​ധീ​ര്‍, ആ​ദി​ത്യ, അ​ഭി​രാ​മി, അ​ക്ഷ​യ, ദേ​വി​ക രാ​ജ​ന്‍, അ​ഷി​ന്‍കു​മാ​ര്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.