എംജി-തമിഴ്നാട് അഗ്രികള്‍ച്ചര്‍ സര്‍വകലാശാല സഹകരണത്തിന് ധാരണ
1467766
Saturday, November 9, 2024 7:24 AM IST
കോട്ടയം: എംജി സര്‍വകലാശാലയും കോയമ്പത്തൂരിലെ തമിഴ്നാട് അഗ്രിക്കള്‍ച്ചറല്‍ സര്‍വകലാശാലയും (ടിഎന്‍എയു) തമ്മില്‍ വിവിധ മേഖലകളില്‍ സഹകരണത്തിന് ധാരണയായി. ഓണ്‍ലൈനില്‍ നടന്ന ചടങ്ങില്‍ എം.ജി സര്‍വകലാശാലാ രജിസ്ട്രാര്‍ ഡോ. ബിസ്മി ഗോപാലകൃഷ്ണനും ടിഎന്‍എയുടെ രജിസ്ട്രാര്‍ ഡോ. ആര്. തമിഴ്വെന്തനും ധാരണാപത്രത്തില്‍ ഒപ്പുവച്ചു.
സ്കൂള്‍ ഓഫ് ഫുഡ് സയന്‍സ് ആന്‍ഡ് ടെക്നോളജിയിലെ വിദ്യാര്‍ഥികള്‍ക്ക് ടിഎന്എയുവിലെ ലാബോറട്ടറി സംവിധാനങ്ങള്‍ ഉപയോഗിക്കുന്നതിനും പ്രായോഗിക പരിശീലനത്തിനും ഉള്‍പ്പെടെ അവസരം ലഭിക്കും.
ചടങ്ങില്‍ ടിഎന്‍എയു വൈസ് ചാന്‍സലര്‍ ഡോ.വി. ഗീതാലക്ഷ്മി, എംജി സര്‍വകലാശാലാ റിസര്‍ച്ച് ഡയറക്ടര്‍ ഡോ.കെ. ജയചന്ദ്രന്, സയന്‍സ് ഫാക്കല്‍റ്റി ഡീന്‍ ഡോ. ബീന മാത്യു, ഐക്യുഎസി ഡയറക്ടര്‍ ഡോ. റോബിനെറ്റ് ജേക്കബ്,
സ്കൂള്‍ ഓഫ് ഫുഡ് സയന്‍സ് ആന്‍ഡ് ടെക്നോളജി ഡയറക്ടര്‍ ഡോ. എം.എസ്. ജിഷ, കോ-ഓര്‍ഡിനേറ്റര്‍ ഡോ. അനൂജ തോമസ്, ഡോ. ലിനു എം. സലീം, ഡോ.വി. രാധാലക്ഷ്മി തുടങ്ങിയവര്‍ പങ്കെടുത്തു.