വെള്ളത്തിൽ വീണ് മരിച്ചു
1467765
Saturday, November 9, 2024 7:24 AM IST
കുമരകം: നാലുപങ്ക് ബോട്ട് ടെർമിനലിന്റെ പ്രവേശന ഭാഗത്തെ പാടത്തു വീണ് സെക്യൂരിറ്റി ജീവനക്കാരൻ മരിച്ചു. ഇന്നലെ വൈകുന്നേരം മൂന്നിനാണ് സംഭവം. തോംസൺ ഗ്രൂപ്പിന്റെ സെക്യൂരിറ്റി ജീവനക്കാരനായ കട്ടപ്പന സ്വദേശി ബാലകൃഷ്ണൻ (60) ആണ് മരിച്ചത്. പാടശേഖരത്തിലെ വെള്ളത്തിൽ ഇയാൾ വീണു കിടക്കുന്നത് ഒരു യുവാവാണ് ആദ്യം കണ്ടത്.
സമീപവാസികളുടെ സഹായത്തോടെ ഉടൻ കരയ്ക്കു കയറ്റി. തോംസൺ ഗ്രൂപ്പിന്റെ മാനേജരെ വിവരമറിയിച്ച് ഉടൻ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.