മ​​ണ​​ര്‍​കാ​​ട്: ശ്രേ​​ഷ്ഠ കാ​​തോ​​ലി​​ക്ക കാ​​ലം​​ചെ​​യ്ത ബ​​സേ​​ലി​​യോ​​സ് തോ​​മ​​സ് പ്ര​​ഥ​​മ​​ന്‍ ബാ​​വ​​യു​​ടെ ഓ​​ർ​​മ​​ദി​​നാ​​ച​​ര​​ണ​​വും ക​​ട​​വി​​ല്‍ പൗ​​ലോ​​സ് മാ​​ര്‍ അ​​ത്താ​​നാ​​സി​​യോ​​സ് മെ​​ത്രാ​​പ്പോ​​ലീ​​ത്താ​​യു​​ടെ 117-ാമ​​ത് ഓ​​ര്‍​മ​​പ്പെ​​രു​​ന്നാ​​ളും മ​​ണ​​ര്‍​കാ​​ട് വി​​ശു​​ദ്ധ മ​​ര്‍​ത്ത​​മ​​റി​​യം യാ​​ക്കോ​​ബാ​​യ സു​​റി​​യാ​​നി പ​​ള്ളി​​യു​​ടെ ആ​​ഭി​​മു​​ഖ്യ​​ത്തി​​ല്‍ നാ​​ളെ ന​​ട​​ത്തും. രാ​​വി​​ലെ എ​​ട്ടി​​നു എം​​എ​​സ്ഒ​​ടി റ​​സി​​ഡ​​ന്‍റ് മെ​​ത്രാ​​പ്പോ​​ലീ​​ത്ത ഡോ. ​​കു​​ര്യാ​​ക്കോ​​സ് മാ​​ര്‍ തെ​​യോ​​ഫി​​ലോ​​സ് വി​​ശു​​ദ്ധ കു​​ര്‍​ബാ​​ന​​യ്ക്കു മു​​ഖ്യ​​കാ​​ര്‍​മി​​ക​​ത്വം വ​​ഹി​​ക്കും.

അ​​നു​​ശോ​​ച​​ന സ​​മ്മേ​​ള​​ന​​ത്തി​​ല്‍ എ​​പ്പി​​സ്‌​​കോ​​പ്പ​​ല്‍ സു​​ന്ന​​ഹ​​ദോ​​സ് സെ​​ക്ര​​ട്ട​​റി ഡോ. ​​തോ​​മ​​സ് മാ​​ര്‍ തീ​​മോ​​ത്തി​​യോ​​സ് അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ക്കും. ഡോ. ​​കു​​ര്യാ​​ക്കോ​​സ് മാ​​ര്‍ തെ​​യോ​​ഫി​​ലോ​​സ് മു​​ഖ്യ​​പ്ര​​ഭാ​​ഷ​​ണം ന​​ട​​ത്തും. മെ​​ത്രാ​​പ്പോ​​ലീ​​ത്ത​​യെ​​പ്പ​​റ്റി ക​​ത്തീ​​ഡ്ര​​ല്‍ സെ​​ക്ര​​ട്ട​​റി വി.​​ജെ. ജേ​​ക്ക​​ബ് വാ​​ഴ​​ത്ത​​റ ര​​ചി​​ച്ച മ​​ണ​​ര്‍​കാ​​ട് ന​​സ്രാ​​ണി​​ക​​ളു​​ടെ സ​​ത്യ​​വി​​ശ്വാ​​സ പോ​​രാ​​ട്ട​​വും ക​​ട​​വി​​ല്‍ തി​​രു​​മേ​​നി​​യു​​മെ​​ന്ന പു​​സ്ത​​ക​​ത്തി​​ന്‍റെ പ്ര​​കാ​​ശ​​നം ഇ​​ട​​വ​​ക മെ​​ത്രാ​​പ്പോ​​ലീ​​ത്ത നി​​ര്‍​വ​​ഹി​​ക്കും.

നാ​​ളെ രാ​​വി​​ലെ ക​​രോ​​ട്ടെ പ​​ള്ളി​​യി​​ലും മാ​​ങ്ങാ​​നം ചാ​​പ്പ​​ലി​​ലും വി​​ശു​​ദ്ധ കു​​ര്‍​ബാ​​ന ഉ​​ണ്ടാ​​യി​​രി​​ക്കി​​ല്ല.