അ​ക​ല​ക്കു​ന്നം: കു​ട്ടി​ക​ൾ​ക്ക് പ​ഠ​ന​ത്തോ​ടൊ​പ്പം കാ​യി​ക​പ​രി​ശീ​ല​ന​ത്തി​ന് ആ​വ​ശ്യ​മാ​യ പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ൾ ന​ൽ​കി പൂ​ർ​വ​വി​ദ്യാ​ർ​ഥി​ക​ളും പി​ടി​എ​യും. മ​ഞ്ഞാ​മ​റ്റം സെ​ന്‍റ് ആ​ന്‍റ​ണീ​സ് എ​ൽ​പി സ്കൂ​ളി​നും സെ​ന്‍റ് ജോ​സ​ഫ് ഹൈ​സ്കൂ​ളി​നു​മാ​ണ് പൂ​ർ​വ​വി​ദ്യാ​ർ​ഥി സം​ഘ​ട​ന​യും പി​ടി​എ​യും ചേ​ർ​ന്ന് സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കി​യ​ത്.

കാ​യി​ക​പ​രി​ശീ​ല​ന​ത്തി​ന്‍റെ കു​റ​വ് കു​ട്ടി​ക​ൾ​ക്ക് ഉ​ണ്ടാ​ക​രു​തെ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് ര​ണ്ടു സ്കൂ​ളി​ലേ​യും സ്പോ​ട്സ് ക്ല​ബ്ബിലേ​ക്ക് ആ​ദ്യ​പ​ടി​യാ​യി അ​ത്യാ​വ​ശ്യ ഉ​പ​ക​ര​ണ​ങ്ങ​ൾ ന​ൽ​കു​ന്ന​തെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു. തു​ട​ർ​ന്നും ആ​വ​ശ്യ​മ​നു​സ​രി​ച്ച് പ​ര​മാ​വ​ധി സ​ഹാ​യ​ങ്ങ​ൾ ചെ​യ്യാ​ൻ ശ്ര​മി​ക്കു​മെ​ന്നും അ​വ​ർ പ​റ​ഞ്ഞു.

കൊ​ഴു​വ​നാ​ൽ ഉ​പ​ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ​ർ എ​സ്. അ​ശോ​ക​ൻ, ഹൈ​സ്കൂ​ൾ ഹെ​ഡ്മി​സ്ട്ര​സ് സി​സ്റ്റ​ർ റി​ന്‍റ എ​ഫ്സി​സി, എ​ൽ​പി സ്കൂ​ൾ ഹെ​ഡ്മാ​സ്റ്റ​ർ സ​ജി​മോ​ൻ ജോ​സ​ഫ്, പി​ടി​എ പ്ര​സി​ഡ​ന്‍റു​മാ​രാ​യ റോ​ഷ​ൻ ജോ​സ​ഫ്, റ്റി​സ് വ​യ​ലു​ങ്ക​ൽ, പി​ടി​എ ഭാ​ര​വാ​ഹി​ക​ൾ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.