സൈബര്‍ ബോധവത്കരണ ക്ലാസ്
1467686
Saturday, November 9, 2024 6:03 AM IST
രാമപുരം: രാമപുരം ജനമൈത്രി പോലീസിന്റെയും കോട്ടയം സൈബര്‍ സെല്ലിന്റെയും വഴിത്തല ശാന്തിഗിരി കോളജിന്റെയും നേതൃത്വത്തില്‍ രാമപുരം എസ് എച്ച് ഗേള്‍സ് ഹൈസ്കൂളില്‍ വിദ്യാര്‍ഥികള്‍ക്കായി സൈബര്‍ ബോധവത്കരണ ക്ലാസ് നടത്തി.
രാമപുരം പോലീസ് എസ്എച്ച്ഒ കെ. അഭിലാഷ്കുമാര്‍ ഉദ്ഘാടനം ചെയ്തു. വാട്ട്സാപ്പ്, ഇന്‍സ്റ്റാഗ്രാം, ഫെയ്സ് ബുക്ക് എന്നിവ ഉപയോഗിക്കുമ്പോള്‍ ഗുണഫലങ്ങള്‍ ഉണ്ടെങ്കിലും ദൂഷ്യഫലങ്ങളുമുണ്ടെന്നും ഫെയ്ക്ക് ഐഡികള്‍ ഉണ്ടാക്കി നമ്മളെ ചിലര്‍ കബളിപ്പിക്കുന്നത് നിത്യസംഭവമാണെന്നും അദ്ദേഹം പറഞ്ഞു. ഇത് മനസിലാക്കി സോഷ്യല്‍ മീഡിയ ഉപയോഗിക്കണമെന്നും എന്തെങ്കിലും പ്രശ്നങ്ങള്‍ സംഭവിച്ചാല്‍ ഉടന്‍തന്നെ പോലീസില്‍ അറിയിക്കണമെന്നും അദ്ദേഹം പറഞ്ഞു.
സിസ്റ്റര്‍ ആന്‍സ് മരിയ അധ്യക്ഷത വഹിച്ചു. കോട്ടയം സൈബര്‍ സെല്‍ സിപിഒ ജോബിന് ജയിംസ് ബോധവത്കരണ ക്ലാസ് നയിച്ചു. ജനമൈത്രി പോലീസ് രാമപുരം സിപിഒ ബി. ജെനീഷ്, ശാന്തിഗിരി കോളജ് വിദ്യാര്‍ഥികളായ ധനു മാനോ, ജോസിന് തോമസ്, സിമി ടോമി എന്നിവര്‍ പ്രസംഗിച്ചു.