എ​രു​മേ​ലി: മ​ണ്ഡ​ല-​മ​ക​ര​വി​ള​ക്ക് കാ​ല​ത്ത് എ​രു​മേ​ലി​യി​ലെ ശൗ​ചാ​ല​യ മാ​ലി​ന്യ​സം​സ്ക​ര​ണ​ത്തി​ന് ആ​ധു​നി​ക സാ​ങ്കേ​തി​ക​വി​ദ്യ ഉ​പ​യോ​ഗി​ക്കാ​ൻ തീ​രു​മാ​നം. ഇ​ത് സം​ബ​ന്ധി​ച്ച് ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ വ​കു​പ്പ് കോ​ട്ട​യം ജോ​യി​ന്‍റ് ഡ​യ​റ​ക്ട​റു​ടെ നേ​തൃ​ത്വ​ത്തി​ൽ എ​രു​മേ​ലി പ​ഞ്ചാ​യ​ത്ത് ഹാ​ളി​ൽ ചേ​ർ​ന്ന യോ​ഗ​മാ​ണ് തീ​രു​മാ​നം കൈ​ക്കൊ​ണ്ട​ത്.

ജി​ല്ലാ ശു​ചി​ത്വ മി​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് ഇ​തി​ന് ക്ര​മീ​ക​ര​ണ​ങ്ങ​ൾ ന​ട​ത്തു​ക​യെ​ന്നും നി​ല​വി​ൽ കു​മ​ര​കം, മ​ഞ്ചേ​രി, കൊ​ടു​ങ്ങ​ല്ലൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ൽ ഈ ​സം​വി​ധാ​ന​മു​ണ്ടെ​ന്നും ജോ​യി​ന്‍റ് ഡ​യ​റ​ക്ട​ർ ബി​നു ജോ​ൺ പ​റ​ഞ്ഞു. ഇ​തി​ൽ കു​മ​ര​ക​ത്ത് ഉ​പ​യോ​ഗി​ക്കു​ന്ന യൂ​ണി​റ്റ് ഏ​റ്റു​മാ​നൂ​രി​ൽ ഉ​പ​യോ​ഗി​ക്കാ​നും മ​ഞ്ചേ​രി, കൊ​ടു​ങ്ങ​ല്ലൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ലു​ള്ള യൂ​ണി​റ്റ് എ​രു​മേ​ലി​യി​ൽ എ​ത്തി​ക്കാ​നു​മാ​ണ് ആ​ലോ​ചി​ക്കു​ന്ന​തെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

മൂ​ന്നു യൂ​ണി​റ്റു​ക​ളെ​ങ്കി​ലും എ​രു​മേ​ലി​യി​ൽ വേ​ണ​മെ​ന്ന​താ​ണ് നി​ല​വി​ലെ സാ​ഹ​ച​ര്യം. ഒ​രു ത​വ​ണ ഒ​രു യൂ​ണി​റ്റി​ന് 6000 ലി​റ്റ​ർ മാ​ലി​ന്യം സം​സ്ക​രി​ക്കാ​നാ​വും. എ​രു​മേ​ലി​യി​ൽ ഇ​ത് 24 മ​ണി​ക്കൂ​റും പ്ര​വ​ർ​ത്തി​പ്പി​ക്കേ​ണ്ട​താ​യി വ​രും. സ​ഞ്ച​രി​ക്കു​ന്ന ശൗ​ചാ​ല​യ മാ​ലി​ന്യ സം​സ്ക​ര​ണ യൂ​ണി​റ്റ് പ​ഞ്ചാ​യ​ത്തി​ന് സ്വ​ന്ത​മാ​യി ഏ​ർ​പ്പെ​ടു​ത്ത​ണോ ക​രാ​ർ ന​ൽ​ക​ണോ എ​ന്ന​ത് പ​ഞ്ചാ​യ​ത്ത്‌ തീ​രു​മാ​നി​ക്ക​ണ​മെ​ന്ന് അ​ദേ​ഹം നി​ർ​ദേ​ശി​ച്ചു.

യോ​ഗ​ത്തി​ൽ ജി​ല്ലാ ശു​ചി​ത്വ മി​ഷ​ൻ കോ-​ഓ​ർ​ഡി​നേ​റ്റ​ർ ല​ക്ഷ്മി പ്ര​സാ​ദ്, പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്‍റ് മ​റി​യാ​മ്മ സ​ണ്ണി, വൈ​സ് പ്ര​സി​ഡ​ന്‍റ് ഇ.​ജെ. ബി​നോ​യ്‌, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ൾ, വി​വി​ധ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു. ശൗ​ചാ​ല​യ മാ​ലി​ന്യ സം​സ്ക​ര​ണരീ​തി സം​ബ​ന്ധി​ച്ച് ഏ​ജ​ൻ​സി പ്ര​തി​നി​ധി യോ​ഗ​ത്തി​ൽ വി​ശ​ദീ​ക​രി​ച്ചു.