സെന്റ് ഡൊമിനിക്സ് ലോ കോളജിൽ വിദ്യാരംഭം ഇന്ന്
1467669
Saturday, November 9, 2024 5:54 AM IST
കാഞ്ഞിരപ്പള്ളി: സെന്റ് ഡൊമിനിക്സ് കോളജ് എഡ്യൂക്കേഷണല്‍ ട്രസ്റ്റിന്റെ കീഴില്‍ പ്രവർത്തിക്കുന്ന സെന്റ് ഡൊമിനിക്സ് ലോ കോളജിൽ അധ്യയനത്തിന്റെ തുടക്കമായി നടത്തുന്ന വിദ്യാരംഭം ഇന്ന് രാവിലെ 10.30ന് സെന്റ് ഡൊമിനിക്സ് കോളജ് സില്‍വര്‍ ജൂബിലി ഓഡിറ്റോറിയത്തില്‍ നടക്കും. ഹൈക്കോടതി ജഡ്ജി ജസ്റ്റീസ് സി.എസ്. ഡയസ് ഉദ്ഘാടനം ചെയ്യും.
മാനേജർ ഫാ. വര്‍ഗീസ് പരിന്തിരിക്കല്‍ അധ്യക്ഷത വഹിക്കും. മാര്‍ മാത്യു അറയ്ക്കല്‍ അനുഗ്രഹ പ്രഭാഷണം നടത്തും. സുപ്രീംകോടതി മുന്‍ ജഡ്ജി കുര്യന് ജോസഫ്, കേരള ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റീസ് ആന്റണി ഡൊമിനിക്, ജില്ലാ സെഷൻസ് ജഡ്ജ് മിനി എസ്. ദാസ്, കെഎംആർഎൽ മാനേജിംഗ് ഡയറക്ടർ ലോക്നാഥ് ബെഹ്റ,
ബാർ കൗൺസിൽ ഓഫ് ഇന്ത്യ മെംബർ അഡ്വ. എൻ. മനോജ് കുമാർ, നാഷണൽ യൂണിവേഴ്സിറ്റി ഓഫ് അഡ്വാൻസ്ഡ് ലീഗൽ സ്റ്റഡീസ് മുൻ വൈസ് ചാൻസലർ പ്രഫ.ഡോ. കെ.സി. സണ്ണി, കാഞ്ഞിരപ്പള്ളി ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വ. ജോളി ജയിംസ്, പ്രിന്‍സിപ്പല്‍ ഡോ. എസ്.എസ്. ഗിരിശങ്കര്‍, മാനേജ്മെന്റ് ഹെഡ് പ്രഫ. ജോജി ജോർജ് എന്നിവർ പ്രസംഗിക്കും.
മഹാത്മാഗാന്ധി സര്‍വകലാശാലയില്‍ നിന്ന് അഫിലിയേഷനും അക്കാദമിക് പ്രോഗ്രാമുകള്‍ക്ക് ബാര്‍ കൗണ്‍സിലിന്റെ അപ്രൂവലും സര്‍ക്കാരിന്റെ അനുമതികളും ലഭിച്ച കോളജിലേക്ക് കേരള ലോ എന്‍ട്രന്‍സ് പരീക്ഷയ്ക്ക് ശേഷമുള്ള പ്രവേശന ലിസ്റ്റില്‍നിന്നും പഞ്ചവത്സര (ബിഎ എൽഎൽബി, ബിബിഎ എൽഎൽബി), ത്രിവത്സര നിയമബിരുദ (യൂണിറ്ററി എൽഎൽബി) കോഴ്സുകളിലേക്കായി നിരവധി വിദ്യാര്‍ഥികള്‍ പ്രവേശനം നേടിക്കഴിഞ്ഞു.