അപ്പര്‍ കുട്ടനാട്ടിലും ഡ്രോണ്‍ ഉപയോഗിച്ച് മരുന്നടിയും വളം തളിക്കലും
1467526
Friday, November 8, 2024 7:20 AM IST
കടുത്തുരുത്തി: അപ്പര്‍ കുട്ടനാട്ടിലും ഡ്രോണ്‍ ഉപയോഗിച്ചുള്ള മരുന്നടിയും വളം തളിക്കലും വ്യാപകമാകുന്നു. ഞീഴൂര്‍ പാടശേഖരത്തിലെ പത്തേക്കറോളം വരുന്ന നെല്‍കൃഷിക്കാണ് കഴിഞ്ഞദിവസം ഡ്രോണ്‍ ഉപയോഗിച്ചു മരുന്ന് തളിച്ചത്.
ഡ്രോണ്‍ ഉപയോഗിച്ചുള്ള മരുന്ന് തളി കര്‍ഷകര്‍ക്ക് സാമ്പത്തിക ലാഭമുണ്ടാക്കുന്നതാണ്. മരുന്നും വളവും ഒരേയളവില്‍ എല്ലായിടത്തും വീഴുമെന്നതും കൃഷിക്ക് നേട്ടമാണ്. തൊഴിലാളി ക്ഷാമത്തിന് പരിഹാരം കാണാനും ഡ്രോണ്‍ ഉപയോഗിക്കുന്നത് കൊണ്ടാവും.
ഞീഴൂര്‍ കൃഷിഭവന്റെ കീഴില്‍ ഞീഴൂര്‍ പാടശേഖരത്തില്‍ പെരുവ സ്വദേശികളായ ചെത്തുകുന്നേല്‍ ബൈജുവും മുളക്കുളം കുറ്റിക്കാട്ടില്‍ ഷിജോയും ചേര്‍ന്ന് പാട്ടത്തിന് കൃഷി ചെയ്യുന്ന സ്ഥലത്താണ് ഡ്രോണ്‍ ഉപയോഗിച്ചു മരുന്ന് തളിച്ചത്.
നീണ്ടൂര്‍ പ്രാവട്ടം സ്വദേശി ജിബിന്റെ ഉടമസ്ഥതയിലുള്ള ഡ്രോണാണ് മരുന്ന് തെളിക്കാന്‍ ഉപയോഗിച്ചത്.