ക​ടു​ത്തു​രു​ത്തി: മു​ള​ക്കു​ളം പ​ഞ്ചാ​യ​ത്ത് ഗ​വ​ണ്‍മെ​ന്‍റ്ആ​യു​ര്‍വേ​ദ ആ​ശു​പ​ത്രി​ക്ക് പു​തി​യ കെ​ട്ടി​ട​മാ​യി. എം​എ​ല്‍എ ഫ​ണ്ട് വി​നി​യോ​ഗി​ച്ച് പൂ​ഴി​ക്കോ​ലി​ല്‍ നി​ര്‍മി​ച്ച പു​തി​യ കെ​ട്ടി​ട​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം മോ​ന്‍സ് ജോ​സ​ഫ് എം​എ​ല്‍എ നി​ര്‍വ​ഹി​ച്ചു. 25 ല​ക്ഷം രൂ​പ എം​എ​ല്‍എ ഫ​ണ്ടി​ല്‍ ഉ​ള്‍പ്പെടു​ത്തി അ​നു​വ​ദി​ച്ചാ​ണ് പു​തി​യ കെ​ട്ടി​ടം നി​ര്‍മി​ച്ച​ത്.

മു​ള​ക്കു​ളം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി.​കെ. വാ​സു​ദേ​വ​ന്‍ നാ​യ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക​ടു​ത്തു​രു​ത്തി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​വി.​ സു​നി​ല്‍, വൈ​സ് പ്ര​സി​ഡ​ന്‍റ് ന​യ​നാ ബി​ജു, പൂ​ഴി​ക്കോ​ല്‍ സെ​ന്‍റ് ലൂ​ക്സ് ക്നാ​നാ​യ പ​ള്ളി വി​കാ​രി ഫാ.​ ഷാ​ജി മു​ക​ളേ​ല്‍, സെ​ന്‍റ് ആ​ന്‍റ​ണീ​സ് പ​ള്ളി വി​കാ​രി ഫാ.​ജോ​ര്‍ജ് അ​മ്പ​ഴ​ത്തി​നാ​ല്‍, ജ​ന​പ്ര​തി​നി​ധി​ക​ളാ​യ ജെ​സ്സി കു​ര്യ​ന്‍, ഷി​ജി കെ.​ കു​ര്യ​ന്‍, മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ സു​മം ബാ​ബു,

പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ള്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു. ആ​ശു​പ​ത്രി​ക്കു​വേ​ണ്ടി സൗ​ജ​ന്യ​മാ​യി സ്ഥ​ലം വി​ട്ടു​ന​ല്‍കി​യ പൂ​ഴി​ക്കോ​ല്‍ പ​ള്ളി വി​കാ​രി ഫാ. ​ഷാ​ജി മു​ക​ളേ​ല്‍, കെ​ട്ടി​ട നി​ര്‍മാ​ണം ന​ട​ത്തി​യ ക​രാ​റു​കാ​ക​ര​ന്‍ ജി​ജി കു​ര്യാ​ക്കോ​സ്, പൂ​ഴി​ക്കോ​ല്‍ ആ​യു​ര്‍വേ​ദ ആ​ശു​പ​ത്രി​യി​ല്‍ സേ​വ​നം അ​നു​ഷ്ഠി​ച്ചി​ട്ടു​ള്ള ഡോ​ക്ട​ര്‍മാ​രാ​യ ഡി.​ രാ​മ​കൃ​ഷ്ണ​ന്‍, ടി​ന്‍റു ജോ​സ​ഫ്, സ്മി​ത ജി. ​പ​ണി​ക്ക​ര്‍ എ​ന്നി​വ​രെ യോ​ഗ​ത്തി​ല്‍ ആ​ദ​രി​ച്ചു.