സെന്റ്ഗിറ്റ്സില്‍ കുടുംബശ്രീയുടെ പ്രദര്‍ശനവും സംരംഭക മീറ്റും സംഘടിപ്പിച്ചു
1467519
Friday, November 8, 2024 7:20 AM IST
കോട്ടയം: കാര്‍ഷികസംരംഭക പ്രവര്‍ത്തനങ്ങള്‍ യുവതലമുറയ്ക്കു പരിചയപ്പെടുത്തുന്നതിനും സംരംഭക മേഖലയിലെ നൂതന സാങ്കേതികവിദ്യകളും സാധ്യതകളും കുടുംബശ്രീ സംരംഭകര്‍ക്ക് പ്രയോജനപ്പെടുത്തുന്നതിനുമായി കെ.എ. ബിസ്നെസ്റ്റ് എന്ന അഗ്രി ബിസിനിസ് ശൃംഖലയ്ക്കു കുടുംബശ്രീ തുടക്കം കുറിച്ചു.
സംസ്ഥാനത്തെ വിവിധ കോളജുകളുമായി ചേര്‍ന്നു സംഘടിപ്പിക്കുന്ന പരിപാടികളുടെ ഭാഗമായി പാത്താമുട്ടം സെന്റ്ഗിറ്റ്സ് കോളജ് ഓഫ് എന്‍ജിനിയറിംഗ് ഫുഡ് ടെക്നോളജി ഡിപ്പാര്‍ട്ട്മെന്റുമായി ചേര്‍ന്നു കുടുംബശ്രീ ജില്ലാ മിഷന് സെന്റ്ഗിറ്റ്സ് കോളജ് കാമ്പസില്‍ സംഘടിപ്പിച്ച സംരംഭക മീറ്റും പ്രദര്‍ശനവും പ്രിന്‍സിപ്പല്‍ ഡോ. ടി. സുധ ഉദ്ഘാടനം ചെയ്തു.
കുടുംബശ്രീ സ്റ്റേറ്റ് പ്രോഗ്രാം ഓഫീസര്‍ ഡോ. ഷാനവാസ്, ജില്ലാ മിഷന് കോ ഓര്‍ഡിനേറ്റര്‍ പ്രകാശ് ബി. നായര്‍, ജില്ലാ പ്രോഗ്രാം മാനേജര്‍ അനൂപ് ചന്ദ്രന്, വകുപ്പ് മേധാവി ഡോ. എല്‍സ ചെറിയാന്, സിഡിഎസ് ചെയര്‍പേഴ്സണ്‍ ബിന്ദു ജിജി എന്നിവര്‍ പ്രസംഗിച്ചു.